Untitled design - 1

പരീക്ഷ മൂല്യനിര്‍ണയവുമായും റാങ്ക് പട്ടികളുമായു ബന്ധപ്പെട്ടും ആരോപണങ്ങള്‍ ഉയരുന്നതിനിടെ ഉദ്യോഗാർത്ഥികളുടെ വിശ്വാസവും പ്രതീക്ഷകളും കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പുമായി പിഎസ്‌സി .  ആരോപണങ്ങളോട് പ്രതികരിക്കുന്നതിന് പിഎസ്‌സിക്ക് പരിമിതിയുണ്ടെന്ന സൂചിപ്പിച്ചുകൊണ്ടാണ് പിഎസ്‌സി വാര്‍ത്താകുറിപ്പ് ഇറക്കിയത് . പിഎസ്‌സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാലാകാലങ്ങളായി അനുവര്‍ത്തിച്ചുവരുന്ന രീതിയുണ്ട്. അത് പിഎസ്‌സി തുടരും. അത്യപൂര്‍വമായി സംഭവിക്കുന്ന പിശകുകൾ കണ്ടെത്തിയാൽ അത്  തിരുത്തി പോകുന്നതാണ് കമ്മീഷൻ രീതി.  കമ്മീഷൻ യോഗത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടായെന്നുള്ള പ്രചാരണം വാസ്തവവിരുദ്ധം എന്ന് പി എസ് സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു 

Also Read: 10 ചോദ്യങ്ങൾ 'കാണാതായ' പരീക്ഷയുടെ രേഖകൾ പുറത്തേക്ക്; പിഎസ്‌സിക്ക് കനത്ത പ്രഹരം

ആസൂത്രണ ബോർഡ് പരീക്ഷാ മൂല്യനിർണയ വീഴ്ചയിൽ പി.എസ്.സിക്ക് കഴിഞ്ഞ ദിവസം വൻ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. പരീക്ഷാ രേഖകൾ പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. ക്രമക്കേടിലെ അന്വേഷണത്തെച്ചൊല്ലി പി.എസ്.സി യോഗത്തിൽ ചെയർമാനെതിരെ അംഗങ്ങളുടെ രൂക്ഷവിമർശനമുണ്ടായി

ആസൂത്രണ ബോർഡ് ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ പരീക്ഷയിലെ ക്രമക്കേടുകളിലാണ് പി.എസ്.സി പ്രതിക്കൂട്ടിലാവുന്നത്. പരീക്ഷ എഴുതിയ മുഴുവൻ പേരുടെയും ഉത്തരക്കടലാസുകളും അഭിമുഖത്തിന്റെ മാർക്കും ഏഴു ദിവസത്തിനകം നൽകാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു.  പത്തു ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയില്ലെന്ന്  ആഭ്യന്തര വിജിലൻസ് ഓഫീസർ പ്രാഥമിക  റിപ്പോർട്ട് നൽകിയെന്ന് പിഎസ്‌സി വാർത്തകുറിപ്പിറക്കി . സംഭവത്തിൽ ആഭ്യന്തര വിജിലൻസ് എസ്.പി അന്വേഷിച്ച് രണ്ടാഴ്ചക്കകം സമഗ്ര റിപ്പോർട്ട് നൽകണം. പിഎസ്സിയുമായി ബന്ധപ്പെട്ട പരാതികളിൽ മന്ത്രിസഭാ യോഗത്തിൽ അന്വേഷണം പ്രഖ്യാപിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ആഭ്യന്തര വിജിലൻസ് അന്വേഷിക്കാനിരുന്ന കേസ് അട്ടിമറിച്ച്, പരീക്ഷാ കൺട്രോളർക്ക് കൈമാറിയ ചെയർമാന്റെ നടപടിക്കെതിരെ പി.എസ്.സി യോഗത്തിൽ കടുത്ത ഭിന്നതയുണ്ടായി. ചെയർമാൻ കമ്മീഷനെ കബളിപ്പിച്ചെന്നും സംശയനിഴലിലാക്കിയെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. 

ENGLISH SUMMARY:

PSC news highlights the Kerala Public Service Commission's commitment to maintaining trust and correcting rare errors in exam valuation and rank lists amidst recent allegations. The commission is addressing concerns raised by candidates and assuring transparency in its processes.