psc

പി.എസ്.സി റിക്രൂട്ട്മെന്‍റ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാനസര്‍ക്കാര്‍. തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ആസൂത്രണ ബോര്‍ഡിലെ ഉന്നതതസ്തികയിലേക്കുള്ള മൂല്യനിര്‍ണയത്തിലെ പാളിച്ച പരസ്യമായതോടെ പി.എസ്.സി റിക്രൂട്ട്മെന്‍റ് നടപടികളിലെ വീഴ്ചകളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തെ പരീക്ഷകളിലും അഭിമുഖങ്ങളിലുമുള്ള ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഒ.ജെ.ജനീഷ് സര്‍ക്കാരിന് കത്തും നല്‍കി. ഇതുകൂടി പരിഗണിച്ചാണ് സര്‍ക്കാര്‍, ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.

ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതോടെ പഴയ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പി.എസ്.സി നേരത്തേ എടുത്ത തീരുമാനം ചര്‍ച്ചയായി. 2023ലെ മുഴുവന്‍ ഉത്തരക്കടലാസുകളും നശിപ്പിക്കാനാണ് തീരുമാനം. ഉപയോഗശൂന്യമായ ഉത്തരക്കടലാസുകള്‍ നശിപ്പിക്കുന്നത് പതിവാണ്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണവുമായി ബന്ധപ്പെട്ട് ഈ കാലയളവിലെ ഉത്തരക്കടലാസുകള്‍ പരിശോധിക്കേണ്ടിവന്നാല്‍ അതിനുള്ള സാധ്യത ഇല്ലാതാകുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഉണ്ടാകുമെന്ന സൂചനയെത്തുടര്‍ന്നാണ് ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ ആരോപിക്കുന്നു. 

ENGLISH SUMMARY:

The Kerala government has officially ordered a Crime Branch investigation into widespread irregularities concerning various Kerala Public Service Commission (PSC) examinations and recruitment processes. This decision follows growing public outrage over alleged flaws in the valuation process for high-ranking positions in the Planning Board, alongside a formal request from Minister O.J. Jeneesh seeking an inquiry into recruitment malpractices during the previous LDF tenure. However, the integrity of the upcoming investigation is being severely questioned following a controversial decision by the PSC to destroy answer scripts associated with 642 rank lists. The directive covers scripts from January 2023 to December 31, 2023, which critics argue is a strategic move to eliminate evidence before the Crime Branch can begin its forensic examination. While the PSC maintains that destroying scripts no longer required for follow-up proceedings is a routine administrative practice, the timing of the order has fueled allegations of a deliberate attempt to obstruct justice. As the state gears up for a high-profile probe, the destruction of these documents could potentially leave critical gaps in the investigation, making it difficult to verify the authenticity of past results.