ആലപ്പുഴ മുതല്‍ കാസര്‍കോടുവരെ 11 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് . എല്ലാ ജില്ലകളിലും െലോ അലര്‍ട്ടാണ് നല്‍കിയിട്ടുള്ളത്.പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ വയനാട് ജില്ലയിലെ വൈത്തിരിയിലാണ് ഏറ്റവും കൂടുതല്‍മഴ രേഖപ്പെടുത്തിയത് 123 മില്ലീ മീറ്റര്‍.
വയനാട് മണ്ണിടിച്ചിലിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും അതീവ ജാഗ്രതപാലിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. വയനാട് , കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. അതേസമയം
മഴക്കെടുതിയിൽ നിന്ന് കരകയറാനാകാതെ ഉത്തരേന്ത്യ. മുംബൈയിൽ റെഡ് അലേർട്ട് തുടരുകയാണ്. വിദ്യാലയങ്ങൾ ഇന്നും അടച്ചിടും.
അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുന്നറിയിപ്പ് നൽകി. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജനം അപകടമേഖലകളിൽ നിന്നും മാറണമെന്ന് സർക്കാർ നിർദ്ദേശം നൽകി.
ഇത്തരം മേഖലകളിൽ വിനോദസഞ്ചാരികളെ വിലക്കിയിട്ടുണ്ട്. ഡൽഹി ,യുപി , ഹരിയാന എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാളിലും ഒഡീഷയിലും റെഡ് അലർട്ട് തുടരുകയാണ്.