പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയം,ആലപ്പുഴ,പത്തനംതിട്ട,കൊല്ലം ജില്ലകളില്‍ ഇന്ന് സ്വകാര്യബസ് പണിമുടക്ക്. കെഎസ്ആർടിസിയുടെ സ്ത്രീ സൗജന്യയാത്ര സ്വകാര്യ ബസുകളെ പ്രതിസന്ധിയിലാക്കിയെന്നാരോപിച്ചാണ് പണിമുടക്ക്. യാത്രാസൗജന്യത്തിൽ സ്വകാര്യ ബസുകളെ കൂടി ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുകയോ വേണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം.
പണിമുടക്കിന്‍റെ ഭാഗമായി കലക്ട്രേറ്റിനു മുന്നിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് കോട്ടയത്തെ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.കൊല്ലത്തും ആലപ്പുഴ, ചേർത്തല, മാവേലിക്കര താലൂക്ക് കേന്ദ്രങ്ങളിലേക്കും മാർച്ചും ധർണയും നടത്തും.
ENGLISH SUMMARY:
Private bus services have come to a standstill in four Kerala districts—Kottayam, Alappuzha, Pathanamthitta, and Kollam—following a strike called by the Private Bus Operators Association. The primary catalyst for the protest is the financial strain reportedly caused by the government's free travel scheme for women on KSRTC buses, which operators claim has significantly reduced their daily revenue. The association is demanding that the government either include private buses in the free travel concessions or announce a comprehensive financial compensation package to cover their losses. As part of the protest, bus owners are organizing marches and sit-in demonstrations in front of the Collectorate in Kottayam and at various taluk centers in Alappuzha, Cherthala, and Mavelikkara. Commuters across these regions are facing significant travel disruptions, with many struggling to find alternative transportation during the strike. The outcome of these protests remains uncertain as the operators await a formal response from the government to address their long-standing financial grievances.