മുഖ്യമന്ത്രി വി.ഡി.സതീശന്‍ മേപ്പാടി കള്ളാടിയിലെ ദുരന്തസ്ഥലം സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തന പുരോഗതി വിലയിരുത്തി. മന്ത്രിമാരായ എ.പി.അനില്‍കുമാറും ടി.സിദ്ദിഖും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. ദുരന്തത്തിന്‍റെ വ്യാപ്തിയെപ്പറ്റിയും രക്ഷാപ്രവര്‍ത്തനത്തിലെ വെല്ലുവിളികളെപ്പറ്റിയും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു.

ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി 39ഓളം കുടുംബങ്ങളുള്ള ദുരിതാശ്വാസ ക്യാംപിലുമെത്തി വിവരങ്ങള്‍ ആരാഞ്ഞു. തുടര്‍ന്ന് അദ്ദേഹം പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ വി.ഡി.സതീശന്‍റെ നേതൃത്വത്തില്‍ ഉടന്‍ കലക്ട്രേറ്റില്‍ അവലോകനയോഗം ചേരും. 

മേപ്പാടി കള്ളാടിയിലെ മണ്ണിടിച്ചിലിൽ കാണാതായ 5 പേര്‍ക്കായുള്ള തിരച്ചില്‍ 32 മണിക്കൂര്‍ പിന്നിട്ടു. ഇന്ന് കഡാവര്‍ നായകളെ ഉപയോഗപ്പെടുത്തി തിരച്ചില്‍ നടത്തി. മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജില്‍ എംബാം ചെയ്ത് വിട്ടുനല്‍കി. 

ENGLISH SUMMARY:

Chief Minister V. D. Satheesan visited the Meppadi Kallaadi disaster site and reviewed rescue operation progress. He also visited relief camps and injured patients, and will convene a review meeting at the Collectorate.