need-help

ശരീരത്തിലെ രക്ത കുഴലുകൾ പൊട്ടുന്ന അപൂർവ രോഗമായ EDS ടൈപ്പ് 4 ബാധിച്ച് 17 വയസുകാരി. ആലപ്പുഴ വെണ്മണി സ്വദേശികളായ അനിൽകുമാർ ഹേമ ദമ്പതികളുടെ മകൾ പ്രത്യക്ഷയാണ് ഗുരുതരമായ ജനിതക രോഗം ബാധിച്ചു ചികിത്സയിലുള്ളത്. മരുന്ന് കണ്ടു പിടിക്കാത്ത രോഗത്തിന് ഒരു മാസം നാൽപതിനായിരം രൂപ വരെയാണ് ചികിത്സാ ചിലവ്.

2017 ൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് പ്രത്യക്ഷ സ്കൂളിൽ വച്ച് തല കറങ്ങി വീഴുന്നത്. കോട്ടയം മെഡിക്കൽ കോളേജിലും തിരുവനന്തപുരം ആർസിസിയിലും ചികിത്സയും പരിശോധനകളും നടത്തിയെങ്കിലും രോഗം കണ്ടെത്താൻ കഴിഞ്ഞില്ല. കോയമ്പത്തൂർ ജിമ്പർ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഗുരുതര ജനിതക രോഗമായ എയ്ലേഴ്സ് ഡാൻലസ് സിൻഡ്രം ടൈപ്പ് ഫോർ ആണെന്ന് കണ്ടെത്തുന്നത്. ശരീരത്തിലെ രക്ത കുഴലുകൾ പൊട്ടി ആർത്തവ രൂപത്തിൽ രക്തം പുറത്തേക്ക് പോകുന്നതാണ് രോഗം. വർഷങ്ങളായി കോയമ്പത്തൂരിലെ ആശുപത്രിയിൽ എല്ലാ മാസവും പ്രത്യക്ഷയെ മാതാ പിതാക്കൾ ചികിത്സക്കായി കൊണ്ട് പോകുന്നുണ്ട്. ശരീരത്തിൽ ഇൻജെക്ഷൻ വക്കാൻ പാടില്ല. ഒരു പനി വന്നാൽ പോലും ചികിൽസിക്കാൻ പ്രത്യേക രീതിയുണ്ട്.

മകളുടെ സഹ പാഠികളും നാട്ടുകാരും നൽകിയ സാമ്പത്തിക സഹായത്തിലാണ് മുന്നോട്ട് പോകുന്നത്. മരുന്ന് കണ്ട് പിടിക്കാത്ത രോഗമായതിനാൽ ഭീമമായ സാമ്പത്തിക ചിലവിൽ കൂലി പണിക്കാരൻ ആയ അനിൽകുമാർ നട്ടം തിരിയുകയാണ്. എല്ലാ മാസവും കോയമ്പത്തൂരിലെ ആശുപത്രിയിൽ പോകാൻ റെയിൽവേ പാസ് ലഭിക്കാൻ അനിൽകുമാർ മുട്ടാത്ത വാതിലുകൾ ഇല്ല.

മകളുടെ ചികിത്സ കേരളത്തിലെ ആശുപത്രിയിലേക്ക് മാറ്റാൻ സർക്കാർ ഇടപെടണമെന്നാണ് മാതാ പിതാക്കൾക്ക് ആവശ്യപ്പെടാനുള്ള ഒരേ ഒരു കാര്യം.

Account number: 17650100042384

Name: Anilkumar

Bank: Federal bank venmony branch

IFSC code: FDRL0001765

Google pay: 9495816877- Anilkumar

ENGLISH SUMMARY:

EDS Type 4 is a rare genetic disorder causing blood vessels to rupture in a 17-year-old girl from Alappuzha. The family faces significant treatment costs for this incurable condition, relying on public support.