psc

പി എസ് സി പരീക്ഷ ക്രമക്കേടിൽ അന്വേഷണത്തിന് ഒരുങ്ങി വിജിലൻസ്. അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം സർക്കാരിന് കത്ത് നൽകി.  ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ ക്രമക്കേടെന്ന് ആരോപണത്തിലാണ് അന്വേഷണം. 

 

പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളുടെ അടക്കം 14 പരാതികളാണ് വിജിലൻസ് ഡയറക്ടർക്ക് ലഭിച്ചത്. പി എസ് സി ചെയർമാൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ ഉള്ള അഴിമതി ആരോപണങ്ങളാണ് പരാതിയിലുള്ളത്. അതിനാലാണ് പ്രാഥമിക അന്വേഷണത്തിന് മുന്നോടിയായി സർക്കാരിൻറെ അനുമതി തേടിയിരിക്കുന്നത്. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം അനുസരിച്ചായിരിക്കും സർക്കാർ അന്തിമ തീരുമാനം എടുക്കുക. 

 

സർക്കാരിന് നേരിട്ട് അനുമതി നൽകാൻ ആവില്ലെങ്കിൽ അനുമതി തേടി ഗവർണർക്ക് കത്ത് നൽകുന്നതും വിജിലൻസ് പരിഗണിക്കുന്നുണ്ട്. സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് ആയിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

ENGLISH SUMMARY:

The Kerala Vigilance Department has sought the state government's approval to investigate alleged irregularities in a Kerala PSC examination. Vigilance Director Manoj Abraham acted after receiving 14 complaints alleging corruption against PSC officials, including the Chairman. The government is expected to decide based on the Advocate General's legal opinion.