സംസ്ഥാനത്ത് ശക്തമായ മഴ. കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ ,പാലക്കാട്, വയനാട് ,കോഴിക്കോട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് നൽകിയിട്ടുണ്ട്. വരുംദിവസങ്ങളിലും മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കും.
കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം ബാലസോറിന് സമീപത്തുകൂടി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.
മുംബൈയിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും. നഗരത്തിലുണ്ടായ വെള്ളക്കെട്ടിന് നേരിയ ശമനമുണ്ട്.
മുംബൈയിൽ ഇന്ന് സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മുംബൈയിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് നാല് സ്ത്രീകളടക്കം ആറുപേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ ആകെ മരണം 14 ആയി ഉയർന്നു.