സര്‍ക്കാരിന്‍റെ പ്രിയദര്‍ശിനി സൗജന്യ സംവിധാനത്തോടെ സ്വകാര്യ ബസുകള്‍ വ്യാപകമായി സര്‍വീസ് നിര്‍ത്താന്‍ ഒരുങ്ങുന്നു.തൃശൂരില്‍ നൂറ്റി അന്‍പതോളം ബസുകളാണ് പ്രതിസന്ധിയിലായത്. പത്തനംതിട്ടയില്‍ പ്രധാന റൂട്ടുകളിലെല്ലാം പ്രതിസന്ധി കടുത്തു. പലരും മറ്റ് തൊഴിലുകള്‍ തേടിത്തുടങ്ങി. തൃശൂർ ജില്ലയിൽ സ്വകാര്യ ബസുകൾ കൂട്ടത്തോടെ സർവീസ് അവസാനിപ്പിച്ചേക്കും. നികുതി പുതുക്കുന്നില്ലെന്ന് കാട്ടി മൂന്നു ബസുകൾ സർക്കാരിന് അപേക്ഷ നൽകി.
അതേസമയം പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസം കണ്ടത് ബസ് ജീവനക്കാര്‍ അച്ചപ്പവും മുറുക്കും വില്‍ക്കുന്നതാണ്.അന്ന് പ്രതിഷേധം ആയിരുന്നു എങ്കില്‍ ഇനി വേറെ തൊഴില്‍ തേടേണ്ടി വരും എന്നാണ് ജീവനക്കാര്‍ പറയുന്നത്. പന്തളം,അടൂര്‍,കൊല്ലം,പാല,റാന്നി,കോന്നി,കോഴഞ്ചേരി തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ എല്ലാം പ്രതിസന്ധിയിലാണ്
നൂറിലധികം ബസുകളാണ് പ്രതിസന്ധി നേരിടുന്നത്.ജീവനക്കാരുടെ ശമ്പളം പകുതിയായിക്കുറഞ്ഞു.ഉടമകള്‍ പലരും ജി ഫോം കൊടുക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. തെക്കന്‍ ജില്ലകളിലെ സ്വകാര്യബസുകള്‍ എട്ടാംതീയതി സംയുക്തമായി പണിമുടക്കും.