പെരുമ്പാവൂരിലെ പരസ്യ ലഹരിക്കച്ചവടവും ഉപയോഗവും മനോരമ ന്യൂസ് തുറന്നുകാട്ടിയതിന് പിന്നാലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നാളെ പെരുമ്പാവൂരില്‍ നേരിട്ടെത്തും. ലഹരിക്ക് എതിരായുള്ള മനോരമ ന്യൂസ് ലൈവത്തണിലായിരുന്നു പെരുമ്പാവൂരിലെ സാഹചര്യം മനസിലാക്കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞത്. തൂഫാന്‍ ജനസഭയും റാലിയും നാളെ പെരുമ്പാവൂരില്‍ നടക്കും.
പെരുമ്പാവൂരിലെ ഞട്ടിക്കുന്ന ലഹരി ഇടപാടുകള്‍ മനോരമ ന്യൂസ് അന്വേഷണം ‘ലഹരി വേണ്ട ഭായി’ലൂടെ ലോകം കണ്ടതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രി നാളെ പെരുമ്പാവൂരില്‍ എത്തുന്നത്. ലഹരിക്കച്ചവടത്തിന്‍റെ കാണാപുറങ്ങളാണ് കഴിഞ്ഞ നാല് ദിവസങ്ങളില്‍ വിവിധ വാര്‍ത്തകള്‍ വഴി മനോരമ ന്യൂസ് ലോകത്തെ അറിയിച്ചത്.
പെരുമ്പാവൂരില്‍ എത്തുന്ന ആഭ്യന്തര മന്ത്രി ആദ്യം ഭായി കോളനിയിലേക്ക് പോകും, അവിടെ ഇതര സംസ്ഥാന തൊഴിലാളികളുമായി സംസാരിക്കും. ഇതിനു ശേഷം ടൗണില്‍ നിന്ന് ആരംഭിക്കുന്ന തുഫാന്‍ ജനകീയ റാലിയില്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരുമടക്കം 1000 ത്തോളം പേര്‍ പങ്കെടുക്കും.