കൊല്ലം കൊട്ടിയത്ത് ടാർ മിക്സിങ് പ്ലാന്റിലെ പുക ശ്വസിച്ച് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതില്‍ ജില്ലാ കലക്ടർ റിപ്പോർട്ട് തേടി. ആരോഗ്യവകുപ്പ്, തഹസിൽദാർ, ജിയോളജി വിഭാഗം എന്നിവരിൽ നിന്നാണ് കലക്ടർ ആനി ജൂലാ തോമസ് റിപ്പോർട്ട് തേടിയത്. സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു.
കൊട്ടിയത്തെ ഓക്സിലിയം സ്കൂളിലെ മുപ്പതോളം വിദ്യാര്‍ഥികളെയാണ് തലവേദന, ശ്വാസംമുട്ടല്‍, ഛര്‍ദി തുടങ്ങിയ പ്രശ്നങ്ങളെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ ഇന്നലെ പ്രവേശിപ്പിച്ചത്. പലര്‍ക്കും ഓക്സിജന്‍ സഹായമടക്കം നല്‍കേണ്ടി വന്നു. പ്ലാന്റിലെ പുക ശല്യത്തെ കുറിച്ച് പ്രദേശവാസികളും നേരത്തെ പരാതിപ്പെട്ടിരുന്നു. ഇടക്കാലത്ത് പഞ്ചായത്ത് ഇടപെട്ട് പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നുവെങ്കിലും കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.