കോഴിക്കോട് നഗരമധ്യത്തിലെ കോംട്രസ്റ്റ് ഭൂമിയിലെ ലഹരിമാഫിയക്കെതിരെ കര്‍ശന നടപടി തുടങ്ങി പൊലീസ്.  ലഹരി മാഫിയ സംഘാംഗങ്ങളും ‌വിവിധ കേസുകളില്‍പെടുന്നവരും  ഭൂമി ഒളിയിടമാക്കുന്നതായി കണ്ടെത്തിയതോടെയാണ് നടപടി. ഒരുദിവസം തന്നെ പലതവണയായി പരിശോധന ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ എ.പി ഷൗക്കത്തലി വ്യക്തമാക്കി.

മനോരമ ന്യൂസ് ലൈവത്തോണില്‍ കോംട്രെസ്റ്റ് നെയ്ത്ത് ശാലയ്ക്ക് അകത്തെ ലഹരികേന്ദ്രം തുറന്നുകാട്ടിയിരുന്നു. ലൈവിനിടെ പോലും ലഹരി തേടി ആളുകളെത്തിയത് പൊലീസ് പിടികൂടിയിരുന്നു. ഇതിനുപിറകെയാണ് പരിശോധന ഊര്‍ജിതമാക്കിയത്. ഒരു ദിവസം തന്നെ ഇടവിട്ട് പലതവണയായി നാലേക്കര്‍ വരുന്ന കോംട്രെസ്റ്റ് ഭൂമി പൊലീസുകാര്‍ അരിച്ചുപെറുക്കുന്നുണ്ട്.

ലഹരിമാഫിയയ്ക്കൊപ്പം പലകേസുകളില്‍പെട്ട ആളുകളും ഇവിടെ ഒളിയിടമായി ഉപയോഗിക്കുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് നിരന്തര പരിശോധനയ്ക്ക് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്.

ENGLISH SUMMARY:

Malayala Manorama Online News reports on the strict action initiated by the Kozhikode police against the drug mafia operating on the Comtrust land. This crackdown follows the discovery that members of the drug mafia and individuals involved in various cases were using the land as a hideout.