കൊച്ചിയിലെ വിവാദ തൂഫാന്‍ ഐക്യദാര്‍ഢ്യ യോഗത്തില്‍ വിശദീകരണവുമായി സംഘാടകനും തിരുവനന്തപുരം മുന്‍ ഡിസിസി അംഗവുമായ സുഹൈല്‍ ഷാജഹാന്‍. തൂഫാന്‍ വിജയിപ്പിക്കാന്‍ പൊലീസ് മാത്രം പോരെന്നും വിഷയം കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരും വേണമെന്നുമാണ് സുഹൈല്‍ പറയുന്നത്. ഗുണ്ടകളെന്ന് പറഞ്ഞ് ആരെയും മാറ്റി നിര്‍ത്തില്ലെന്നും അങ്ങനെ മാറ്റി നിര്‍ത്തിയാല്‍ ലഹരിക്കെതിരെ പോരാടാന്‍ അവര്‍ക്കിനിയൊരു അവസരം ലഭിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

വിവാദമായ ഈ യോഗത്തില്‍ കെ.സുധാകരനും പങ്കെടുത്തിരുന്നു. ഓപറേഷന്‍ തൂഫാന്‍റെ പേരില്‍ കൊച്ചിയില്‍ യോഗം വിളിച്ചതില്‍ സുധാകരനും ഇതുവരെ പ്രതികരിച്ചിട്ടില്ല. യോഗത്തില്‍ പങ്കെടുത്തവരില്‍ ഒരാള്‍ ബാറില്‍ അടിപിടിയുണ്ടാക്കിയ കേസില്‍ ഇന്നലെ പിടിയിലാകുകയും ചെയ്തു. 

അതേസമയം, കൊച്ചിയിലെ ഗുണ്ടകളുടെ തൂഫാന്‍ യോഗം സ്വകാര്യ പരിപാടിയെന്ന് കൊച്ചി കമ്മിഷണര്‍. ഗുണ്ടകളുടെ സഹായം വേണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം സംഭവത്തില്‍ ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി. 

ENGLISH SUMMARY:

Suhail Shahjahan, the primary organizer and former Thiruvananthapuram DCC member, has triggered fresh controversy by justifying the presence of known history-sheeters at a recent 'Operation Toofan' solidarity meeting held in Kochi. Explaining his stance, the political leader aggressively stated that police forces alone are insufficient to make the anti-drug campaign successful, arguing that individuals capable of handling ground-level situations are strictly required. He further clarified that his committee will not alienate anyone by labeling them as goons, asserting that sidelining these individuals would permanently rob them of an opportunity to reform and fight against substance abuse. The high-profile event has already invited intense political scrutiny as prominent Congress leader K. Sudhakaran was also in attendance, though he has chosen to remain completely silent on the unfolding matter. Public outrage intensified further after one of the history-sheeters who attended the meeting was arrested by local law enforcement the very next day for a violent brawl inside a local bar. Meanwhile, the Kochi City Police Commissioner downplayed the event by categorizing it as a strictly private gathering, while confirming that no official police investigation has been initiated into the assembly of notorious elements.