ചേര്‍ത്തലയില്‍ ദേശീയപാതയിലുണ്ടായ വന്‍ ഗര്‍ത്തം അടച്ചു. കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ചാണ് കുഴി അടച്ചത്. പത്തടി താഴ്ചയാണ് കുഴിക്കുണ്ടായിരുന്നത്. മണൽ ഒലിച്ചു പോയതാണ് കുഴി രൂപപ്പെടാൻ കാരണം സ്ഥലത്ത് ഇന്ന് ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, കലക്ടര്‍ ഇന്നിവര്‍ പരിശോധനയ്ക്ക് എത്തും. ചേര്‍ത്തല പതിനൊന്നാം മൈലില്‍ ഇന്നലെയാണ് ഗര്‍ത്തം രൂപപ്പെട്ടത്. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് കാരണമെന്നായിരുന്നു നാട്ടുകാരുടെ ആക്ഷേപം. ഗര്‍ത്തം എങ്ങനെയുണ്ടായെന്ന് കണ്ടെത്തിയ ശേഷം മാത്രമേ കുഴി മൂടാന്‍ അനുവദിക്കുകയുള്ളൂവെന്നായിരുന്നു പ്രദേശവാസികളുടെ നിലപാട്.
എൻജിനീയർമാരുടെ മേൽനോട്ടമില്ലാതെയാണ് ഈ ഭാഗങ്ങളിലത്രയും നിർമാണ പ്രവൃത്തികൾ നടക്കുന്നത്. അടിപ്പാതയും മേൽ പാതയും ഉള്ള ഭാഗങ്ങളിൽ ഇന്‍റര്‍ലോക്ക് കട്ടകൾ ഒറ്റവരി അടുക്കിയാണ് പാർശ്വഭിത്തികൾ നിർമിച്ചിരിക്കുന്നത്. ഈ കട്ടകൾക്കിടയിലൂടെ മണ്ണ് ഒലിച്ചിറങ്ങുന്നുണ്ട്. ഇത് പാതയുടെ ബലക്ഷയത്തിനും ഗർത്തങ്ങളും കുഴികളും രൂപപ്പെടുന്നതിനും റോഡ് ഇടിയുന്നതിനും കാരണമാകുമെന്ന് നാട്ടുകാര്‍ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ENGLISH SUMMARY:
A massive ten-foot-deep crater that opened up unexpectedly on the National Highway at the Eleventh Mile in Cherthala has been filled and sealed using a specialized concrete mix. The alarming sinkhole was primarily caused by the internal erosion of soil and sand beneath the asphalt layer, severely compromising the structural integrity of the busy transit route. In the wake of this dangerous development, senior officials from the National Highways Authority of India, the Public Works Department, and the District Collector are scheduled to conduct an emergency site inspection today. Local residents had initially blocked the repair work, demanding that the authorities first identify the underlying structural flaw before sealing the crater to prevent future disasters. Community members strongly allege that the multi-crore highway expansion project is being executed in an unscientific manner without proper engineering supervision. They further pointed out that the single-layer interlock brick side walls near underpasses allow soil to wash away constantly, threatening more road cave-ins along the stretch.