നഴ്സുമാരുടെ അടിസ്ഥാന വേതനം സംസ്ഥാന സര്‍ക്കാര്‍ നിയമമായി പ്രഖ്യാപിച്ചാല്‍ തൃശൂര്‍ ജൂബിലി, അമല മെഡിക്കല്‍ കോളജുകളില്‍ അതുനല്‍കുമെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി. അതേസമയം, തൃശൂര്‍ അതിരൂപത ആസ്ഥാനത്ത് സമരം നടത്തുന്നത് സഭയെ പൊതുമധ്യത്തില്‍ അവഹേളിക്കാനാണെന്ന് സിറോ മലബാര്‍ സഭ പ്രതീകരിച്ചു. ഇടക്കാല ആശ്വാസം പ്രഖ്യാപിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് അമല, ജൂബിലി ആശുപത്രികളിലെ യു.എന്‍.എ. ഭാരവാഹികള്‍ പറഞ്ഞു.  

തൃശൂര്‍ ജൂബിലി മിഷന്‍, അമല മെഡിക്കല്‍ കോളജുകളിലെ നഴ്സുമാര്‍ നൂറു ദിവസത്തിലേറെയായി സമരത്തിലാണ്. വേതന വര്‍ധയുടെ ഇടക്കാല ആശ്വാസമാണ് ആവശ്യം. പക്ഷേ, 2023ല്‍ ഇടക്കാല ആശ്വാസം നല്‍കിയമെന്നാണ് ആശുപത്രി മാനേജ്മെന്‍റുകള്‍ പറയുന്നത്. നഴ്സുമാരുടെ അടിസ്ഥാന വേതനം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കട്ടെ. നിയമമായി വന്നാല്‍ ഉടന്‍ നഴ്സുമാര്‍ക്കു നല്‍കുമെന്ന് അമല, ജൂബിലി മെഡിക്കല്‍ കോളജ് മാനേജ്മെ‍ന്‍റുകള്‍ പ്രതീകരിച്ചു.

ഇടക്കാല ആശ്വാസം ഉടന്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് നഴ്സുമാരുടെ സംഘടനയായ യു.എന്‍.എ.

ഇതിനിടെ, തൃശൂര്‍ അതിരൂപത ആസ്ഥാനത്ത് നഴ്സുമാര്‍ കുത്തിയിരുന്ന് റോഡ് ഉപരോധിച്ച് സമരം നടത്തിയതിനെ സിറോ മലബാര്‍ സഭ രൂക്ഷമായി വിമര്‍ശിച്ചു. അതിരൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വ്യക്തിപരമായി ആക്ഷേപിക്കുന്നത്  കൃത്യമായ അജണ്ടകളുടെ ഭാഗമാണെന്ന് സിറോ മലബാര്‍ സഭ വക്താവ് വ്യക്തമാക്കി.

2018ല്‍ സംസ്ഥാന സര്‍ക്കാര്‍ നിയമമസായി അടിസ്ഥാനവേതനം പ്രഖ്യാപിച്ചപ്പോള്‍ നടപ്പാക്കിയെന്ന് അമല, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് മാനേജ്മെന്‍റുകള്‍ വ്യക്തമാക്കി. ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി

 

 

 

Nurses at Thrissur Jubilee Mission and Amala Medical College are on strike demanding interim relief for their salary hike: