ps-prasanth

ശബരിമല സ്വർണക്കൊള്ളയിൽ പി.എസ്.പ്രശാന്തിന്‍റെ നേതൃത്വത്തിലെ ദേവസ്വം ബോർഡിനെതിരെ കേസെടുക്കാമെന്ന് എസ്ഐടി. നാളെ ഹൈക്കോടതിയിൽ നൽകുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഇക്കാര്യം അറിയിക്കും. 2025 ൽ സ്വർണപ്പാളികൾ വീണ്ടും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടതിലാണ് കേസെടുക്കുന്നത്. 2019 ൽ നടത്തിയ സ്വർണക്കൊള്ളയുടെ തുടർച്ചയായിരുന്നു 2025 ലെ ഇടപാട് എന്നാണ് എസ്ഐടിയുടെ വാദം.

ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഗൂഡാലോചന നടത്തിയാണ് വീണ്ടും പാളികൾ കൊടുത്തുവിട്ടത്. ഇതിനായി നടപടി ക്രമങ്ങൾ അട്ടിമറിച്ചു. ഇത്തരത്തിൽ പാളികൾ കൊണ്ടുപോയി സ്വർണം തട്ടിയെടുത്തോയെന്ന് അറിയാൻ കേസെടുത്ത് അന്വേഷിക്കണമെന്നുമാണ് എസ്ഐടി റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്. അതോടൊപ്പം 2019 ലെ ദ്വാരപാലക ശിൽപ്പ പാളികൾ, കട്ടിപ്പാളികൾ എന്നിവയിലെ സ്വർണ മോഷണ കേസുകളിൽ അന്വേഷണം പൂർത്തിയായതായും നാളെ ഹൈക്കോടതിയെ അറിയിക്കും.

ENGLISH SUMMARY:

The Special Investigation Team probing the sensational Sabarimala gold theft case has recommended registering a formal criminal case against the Travancore Devaswom Board led by president P. S. Prasanth. This crucial development will be officially submitted before the Kerala High Court tomorrow in the team's latest comprehensive investigation progress report. The law enforcement agency intends to file the case specifically over the highly irregular handover of gold plates to accused Unnikrishnan Potty during the year 2025. According to the investigators, this transaction was a direct continuation of the massive gold robbery conspiracy originally executed at the hill shrine in 2019. The report explicitly states that official procedures were deliberately bypassed and compromised to facilitate a deep-rooted conspiracy with Potty for misappropriating temple wealth. Furthermore, the agency will inform the High Court that its detailed probe into the 2019 thefts involving the sanctum sanctorum's guard statues and heavy gold sheets has been successfully completed.