കേരള കോൺഗ്രസ്‌ പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന് മന്ത്രി തുല്യ പദവി വേണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുതിർന്ന നേതാവായ പി ജെ ജോസഫിന് പദവി  സ്വാഭാവികമായും അവകാശപ്പെട്ടതാണ്. ആവശ്യം യുഡിഎഫ് നേതാക്കൾക്ക് മുമ്പിൽ അറിയിച്ചെന്നും മോൻസ് ജോസഫ് പറഞ്ഞു.  

യുഡിഎഫിലെ ഏറ്റവും മുതിർന്ന നേതാവും യുഡിഎഫിന്റെ ആദ്യ കൺവീനറുമാണ് ജോസഫ് സാർ. അദ്ദേഹത്തിന് പദവി സ്വാഭാവികമായും അവകാശപ്പെട്ടതാണ്.

യുഡിഎഫ് നേതാക്കൾക്ക് മുമ്പിൽ  ഈ ആവശ്യം അറിയിച്ചിട്ടുണ്ട്. ഇക്കാര്യം യുഡിഎഫ് യോഗത്തിൽ  ചർച്ച ചെയ്യുമെന്നും മോൻസ് ജോസഫ് പറഞ്ഞു. പിജെ ജോസഫിൻ്റെ പിറന്നാൾ ആഷോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. 

ENGLISH SUMMARY:

P.J. Joseph's ministerial-equivalent status is being advocated by Minister Monce Joseph, who believes it's a natural right for the senior Kerala Congress chairman. This demand has been formally communicated to UDF leaders for discussion in an upcoming meeting.