AI Generated
താമരശ്ശേരിയിലെ പ്രമുഖ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ മൂന്നു വിദ്യാര്‍ഥികളെ ദുരൂഹത സാഹചര്യത്തില്‍ കാണാതായി. പത്താം ക്ലസുകാരിയെയും പ്ലസ് ടു വിദ്യാര്‍ഥിയായ കൂട്ടുകാരനെയും ഇയാളുടെ സുഹൃത്തായ പ്ലസ് വൺ കാരനെയുമാണ് ഇന്നലെ ( വ്യാഴം) കാണാതായത്. ഇതുമായി ബന്ധപെട്ട് മൂന്നുപേരുടെയും മാതാപിതാക്കളുടെ പരാതിയില്‍ താമരശേരി പൊലീസ് പ്രത്യേകം കേസുകളെടുത്ത് തിരച്ചില്‍ തുടങ്ങി.
യൂണിഫോമിലെ വസ്ത്രം മാറി ബൈക്കില്‍ കടന്നു
പത്താം ക്ലാസുകാരിയെ കാണാതായ പരാതിയാണ് ആദ്യം പൊലീസ് സ്റ്റേഷനിലെത്തിയത്. പെണ്‍കുട്ടി പതിവുപോലെ സ്കൂളിലേക്കെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. ക്ലാസ് തുടങ്ങിയിട്ടും കുട്ടിയ കാണാതായതോടെ അധ്യാപിക വീട്ടില്‍ വിളിച്ച് അന്വേഷിച്ചു.അപ്പോഴാണ് കാണാതായ വിവരം പുറത്തായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയുടെ യൂണിഫോം സ്കൂളിനു സമീപത്തെ റബര്‍ തോട്ടത്തോടു ചേര്‍ന്നുള്ള പറമ്പില്‍ കണ്ടെത്തി. പിന്നീടാണു പെണ്‍കുട്ടിയുടെ സുഹൃത്തായ ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യര്‍ഥിയെയും കാണാതായെന്ന വിവരം പുറത്തുവന്നത്. ഇയാളുടെ ഉറ്റ സുഹൃത്തിനെയും ഇരുവരുടെയും ഇരുചക്രവാഹനവും സഹിതമാണു കാണാതായത്.
ടാപ്പിങ് തൊഴിലാളി കണ്ടു ഫോട്ടോയെടുത്തു.
മൂവരും പറമ്പില്‍ നില്‍ക്കുന്നതു സമീപത്തെ റബര്‍ തോട്ടത്തിലെ തൊഴിലാളി കണ്ടിരുന്നു. മൂവരും ബൈക്കില്‍ കയറി പോകുന്നത് ഇയാള്‍ ഫോട്ടോെയടുത്തിരുന്നു. കാണാതായെന്ന വിവരം പുറത്തായതോടെ ഈ ഫോട്ടോകള്‍ ഇയാള്‍ സ്കൂള്‍ അധികൃതര്‍ക്ക് കൈമാറി. ഇതില്‍ നിന്നാണ് പെണ്‍കുട്ടിയുടെ കൂടെയുള്ളവരുടെ വിവരങ്ങള്‍ ലഭിച്ചത്. ഇരുചക്രവാഹനങ്ങളുടെ നമ്പറും പൊലീസിനു ലഭിച്ചു
കേരളം വിട്ടു, ദുരൂഹത
പെണ്‍കുട്ടിയും കൂട്ടുകാരുനും ഒരു വാഹനത്തിലും സുഹൃത്ത് മറ്റൊരു ബൈക്കിലുമായി താമരശേരി നഗരത്തിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ആക്സസ് സ്കൂട്ടറും പള്‍സര്‍ ബൈക്കുമാണ് ഇരുവരും ഉപയോഗിച്ചത്. ഇരുചക്രവാഹനങ്ങള്‍ ലക്കിടി കഴിഞ്ഞു പോയതായി പൊലീസിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്.
ബത്തേരി –മുത്തങ്ങ വഴി അതിര്‍ത്തി വഴി കര്‍ണാടകയിലേക്കു കടന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൂവരുടെയും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇതും അന്വേഷണത്തെ ബാധിക്കുന്നു. പൊലീസും വീട്ടുകാരും മൈസുരുവിലും പരിസരങ്ങളിലും തിരച്ചില്‍ നടത്തുന്നതിനായി പുറപ്പെട്ടു.