mbbs-student

TOPICS COVERED

കോഴിക്കോട് മെഡിക്കൽ കോളേജിലെ കാണാതായ എംബിബിഎസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. താണെ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പെണ്‍കുട്ടി വീട്ടിേലക്ക് വിളിച്ചു. പൊലീസും ബന്ധുക്കളും താണെയിലേക്ക് പുറപ്പെട്ടു

 

പാലക്കാട് മണ്ണാർക്കാട് സ്വദേശിനിയായ വിദ്യാർത്ഥിനിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്ന.ു ഡോക്ടറെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്നിറങ്ങിയ വിദ്യാർത്ഥിനി പിന്നീട് തിരിച്ചെത്തിയില്ല. വിദ്യാർത്ഥിനി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരീക്ഷാ ടെൻഷനിലായിരുന്നുവെന്ന് സഹപാഠികൾ മെഡിക്കൽ കോളേജ് പൊലീസിനോട് വെളിപ്പെടുത്തി. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വിദ്യാർത്ഥിനി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായും കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനിൽ കയറിയതായും കണ്ടെത്തിയിരുന്നു

 

ENGLISH SUMMARY:

The missing MBBS student from Kozhikode Medical College has been found safe. The student, who had left her hostel citing a doctor's visit, was located at Thane Railway Station after contacting her family.