സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. 5 ജില്ലകളിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. നാളെ വടക്കൻ ജില്ലകളിൽ മഴ കനക്കും. മറ്റന്നാൾ 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.
തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 30 വരെ മത്സ്യബന്ധനം വിലക്കി. 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.