വിഴിഞ്ഞം തുറമുഖത്തിന്‍റെ 1,200 മീറ്റർ ബെർത്ത് വികസനത്തിൽ 400 മീറ്റർ ഈ വർഷം പൂർത്തിയാക്കും. രണ്ടാംഘട്ട വികസനം പൂർണ്ണമായും 2028ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കമ്മീഷനിങ് കഴിഞ്ഞ് രണ്ടുവർഷം പിന്നിടുമ്പോൾ ആയിരം കപ്പലുകൾ തീരത്ത് നങ്കൂരമിട്ടു കഴിഞ്ഞു. 

ഇന്നലെ വൈകിട്ട് വിഴിഞ്ഞത്ത് നങ്കൂരമിട്ട എം എസ് സി ലൂസിയാന തുറമുഖത്ത് എത്തിയ ആയിരാമത്തെ കപ്പലാണ് . വാട്ടർ സല്യൂട്ട് നൽകിയാണ് ലൂസിയാനയെ വരവേറ്റത്. 800 മീറ്റർ നീളമുള്ള ബെർത്താണ് ആയിരം കപ്പലുകളെ വരവേറ്റത്. ഈ ബെർത്തിൻ്റെ നീളം 2028  ല്‍  1200 മീറ്റർ കൂടി കൂട്ടുകയാണ് രണ്ടാം ഘട്ട വികസത്തില്‍ സുപ്രധാനം.  രണ്ടു മദര്‍ഷിപ്പുകള്‍ക്ക് കൂടി ഇതേ പോലെ നങ്കൂരമിടാന്‍ പറ്റും. ഇതില്‍ 400 മീറ്റര്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും. എണ്ണൂറ് മീറ്റര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും .  വാണിജ്യ അടിസ്ഥാനത്തിൽ വലിയ നേട്ടം കൈവരിച്ച തുറമുഖത്തിന് റോഡ് മാർഗ്ഗമുള്ള ചരക്ക് വിനിമയം കൂടി കൈവരിക്കേണ്ടതുണ്ട്. 

മിഷൻ സമുദ്രയിലൂടെ വിഴിഞ്ഞം ഗേറ്റ് വേ തുറക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ  നടത്തുമെന്ന്  പോർട്ട് എം ഡി ജെറോമിക് ജോർജ് പ്രതികരിച്ചു.

2024 ജൂലൈ 18ആം തീയതിയാണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പൽ ബർത്ത് ചെയ്യുന്നത്. അവിടെ നിന്നും ദ്രുദഗതിയിലായിരുന്നു വിഴിഞ്ഞത്തിന്‍റെ  വളര്‍ച്ച. ഇതുവരെ 20 ലക്ഷത്തിലധികം TEU  കണ്ടെയ്നരുകളാണ് വിഴിഞ്ഞത്ത് എത്തിയത് 

Vizhinjam Port development is progressing rapidly, with 400 meters of its 1,200-meter berth expansion set to be completed this year.: