TAGS

കൊച്ചിയിൽ ലഹരി മരുന്ന് നൽകിയ ശേഷം യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ . പീഡന ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ ലോഡ്ജിൽ തടങ്കലാക്കിയുള്ള പീഡനം.

യുവതിയെ മൂന്ന് മാസം മുൻപ് വീട്ടിലെത്തിച്ച് പീഡിപ്പിച്ച അട്ടാണി അനീഷും ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച കൊല്ലം സ്വദേശി അനീഷുമാണ് പൊലീസിന്റെ പിടിയിലായത്.

അനീഷിന്റെ സംഘവുമായി അടുപ്പമുള്ള ആളാണ് ഫിറോസ്. ഇന്നലെ രാവിലെ ഫിറോസ് ലോഡ്ജിൽ നിന്ന് പുറത്തുപോയ സമയത്ത്  രക്ഷപ്പെട്ട യുവതി നഗരത്തിലെ ഒരു സെക്യൂരിറ്റി ജീവനക്കാരനോട് സഹായം തേടി. ഇയാൾ എറണാകുളം ജനറൽ ആശുപത്രിയിൽ യുവതിയെ എത്തിച്ചതോടെ പീഡന വിവരം പുറത്ത് അറിയുകയും ഡോക്ടർ പൊലീസിനെ വിളിക്കുകയുമായിരുന്നു.

ENGLISH SUMMARY:

Kochi drug and rape case: Two individuals have been apprehended by the police in connection with the alleged drug-induced assault of a young woman in Kochi, an incident that has sent shockwaves through the region.