കൊച്ചി മറൈൻ ഡ്രൈവിൽ രുചിയുടെ മാമ്പഴക്കാലം. അഗ്രികൾച്ചറൽ പ്രൊമോഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മാൻഗോ ഫെസ്റ്റ് ആരംഭിച്ചു. ജൂൺ 30 വരെ നീളുന്ന ഫെസ്റ്റിൽ ഇന്ത്യക്ക് അകത്തും പുറത്തു നിന്നുമുള്ള വിവിധ ഇനം മാമ്പഴങ്ങൾ വില്പനക്കുണ്ട് 

മാങ്ങ എന്നും നമ്മൾ മലയാളികളുടെ വീക്ക്‌നസാണ്. ആ വീക്ക്‌നസിൽ കേറി പിടിച്ചിരിക്കുകയാണ് കൊച്ചി അഗ്രികൾച്ചറൽ പ്രൊമോഷണൽ സൊസൈറ്റി. 60തിൽ അധികം ഇനത്തിൽപ്പെട്ട മാമ്പഴങ്ങളുമായി രുചിയുടെ മാമ്പഴക്കാലം ഒരുക്കിയിരിക്കുകയാണ് മറൈൻ ഡ്രൈവിൽ. 

നമുക്ക് പരിചിതമായ മാൽഗോവ, ചക്കരക്കട്ടി, അൽഫോൻസാ, ബംഗനപ്പള്ളി തുടങ്ങിയ മാമ്പഴങ്ങൾക്ക് ഒപ്പം തന്നെ റുമാനി, ബോംബെ ഗ്രീൻ, യുപി മല്ലിക, മാതംഗി തുടങ്ങി വ്യത്യസ്‌ത ഇനം മാമ്പഴങ്ങളും മേളയിലുണ്ട്. രുചിച്ച് നോക്കി മാങ്ങ വാങ്ങാമെന്നതാണ് മാൻഗോ ഫെസ്റ്റിന്റെ മറ്റൊരു പ്രത്യേകത

ഫെസ്റ്റിൽ ഏറ്റവും കൂടുതൽ വിലയുള്ളത് യുപി മല്ലികയ്ക്കാണ് കിലോ 360 രൂപ. 

മാമ്പഴങ്ങൾക്ക് ഒപ്പം വ്യത്യസ്ത ഇനം മാമ്പഴ തൈകളും ഫെസ്റ്റിലുണ്ട്. ‌‌