kottarakkara-accident

കൊട്ടാരക്കരയില്‍ മൂന്ന് പേരുടെ ജീവനെടുത്ത ടിപ്പര്‍ അപകടത്തില്‍ നടപടി എടുത്ത് മോട്ടര്‍ വാഹനവകുപ്പ്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ‌എംവിഐ സുധിന്‍ ഗോപി, അസിസ്റ്റന്റ് എംവിഐ ശരത് എസ്. കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. 

ഇന്നു രാവിലെ ഏഴുമണിയോടെയാണ് കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട ടിപ്പർ ലോറി പാഞ്ഞുകയറി ഒരു കുട്ടി ഉള്‍പ്പെടെ മൂന്നു പേർ മരിച്ചത്. നീലേശ്വരം സ്വദേശി ഹരിലാല്‍, പതിനഞ്ചുവയസുകാരനായ പാര്‍ഥിപന്‍, അജയകുമാര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 5 പേർക്ക് 

മണ്ണ് കയറ്റിവന്ന ലോറി ബൈക്കിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട്  ബസ് സ്റ്റോപ്പിലെ കടയുടെ ഒരു ഭാഗവും മതിലും തകർത്തു. പിന്നീട് കാത്തുനിന്നവരുടെ മുകളിലേക്ക് മറിയുകയായിരുന്നു.   കുട്ടികൾ ഉൾപ്പെടെ ടിപ്പറിനടിയിലും മണ്ണിലും അകപ്പെടുകയായിരുന്നു

മണ്ണിനടിയിൽപ്പെട്ട മൂന്നുപേർ ആശുപത്രിയിൽ എത്തും മുമ്പ് തന്നെ മരിച്ചിരുന്നു. ഒരാളുടെ മൃതദേഹം തിരിച്ചറിയാൻ വയ്യാത്ത വിധം ആയിരുന്നു.പരിശോധനയ്ക്കിടെ ഒരു കൈപ്പത്തിയും സ്കൂൾബാഗും കണ്ടെത്തി. അപകടത്തിൽപ്പെട്ട ടിപ്പറുടെ ടയറും അവസ്ഥയും പരിതാപകരമായിരുന്നു.  ടിപ്പറുടെ അമിത വേഗതയെ കുറിച്ച് അന്വേഷിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു

ENGLISH SUMMARY:

Kottarakkara Tipper Accident has led to action from the Motor Vehicle Department, with two officials suspended for issuing a fitness certificate to the Tipper involved in the fatal accident. This incident highlights critical road safety concerns and the need for stricter enforcement.