പാലക്കാട് ചാലിശ്ശേരിയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് കെ.വി. ഷിഹാബുദീന്‍ അറസ്റ്റില്‍. ദലിത് പെണ്‍കുട്ടിയെ വസ്ത്രം തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി അടങ്ങുന്ന ഒരു സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ഇന്നലെ രാത്രി പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.