akhil-marar-ramesh-chennithala-vd-satheesan

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലക്കും വി.ഡി.സതീശനും തന്നെ മല്‍സരിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നുവെന്ന് അഖില്‍ മാരാര്‍. അഖിലിനെ മല്‍സരിപ്പിക്കാന്‍ പറ്റിയ സ്ഥലമുണ്ടോ എന്ന് നോക്കണമെന്ന് വി.ഡി.സതീശന്‍ പറഞ്ഞിരുന്നുവെന്നും അഖില്‍ പറഞ്ഞു. കോണ്‍ഗ്രസിനോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ തന്നെ തനിക്ക് എന്‍ഡിഎയുടെ ആശയങ്ങളോട് താല്‍പര്യമുണ്ടായിരുന്നുവെന്നും കമ്മ്യൂണിസം ഒരിക്കലും നടപ്പിലാക്കാന്‍ പറ്റാത്ത ആശയമാണെന്നും സുജിത് ഭക്തന് നല്‍കിയ അഭിമുഖത്തില്‍ അഖില്‍ മാരാര്‍ പറഞ്ഞു. 

'നമ്മുടെ ഉള്ളിലൊരു കമ്മ്യൂണിസമുണ്ട്. പക്ഷേ അതല്ല ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. മാര്‍ക്സ് തന്നെ പറഞ്ഞിട്ടുണ്ട്, ഇതൊരിക്കലും നടപ്പിലാക്കാന്‍ പറ്റാത്ത ആശയമാണെന്ന്. നടപ്പിലാക്കാന്‍ പറ്റാത്ത ഒരു ആശയത്തിന് പിന്നാലെ നടക്കുന്ന വിഡ്ഢികളാണ് കമ്മ്യൂണിസ്റ്റുകള്‍. അല്ലെങ്കില്‍ അവര്‍ കാലാനുസൃതമായി മാറണം. പിണറായി അങ്ങനെ മാറാന്‍ ശ്രമിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് പത്ത് വര്‍ഷം ഭരിക്കാന്‍ സാധിച്ചത്. പക്ഷേ അപ്പോള്‍ കമ്മ്യൂണിസം നശിക്കുകയും പിണറായിസം വരികയും ചെയ്തു. അത് ജനങ്ങളുമായി ചേര്‍ന്നുപോകുന്നതല്ല. 

നേരത്തെ മുതലേ എന്‍റെ പല ആശയങ്ങളും എന്‍ഡിഎക്കൊപ്പമുണ്ട്. സവര്‍ക്കറെ ഞാന്‍ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. സവര്‍ക്കറെ വര്‍ഗീയവാദി എന്ന് വിളിക്കുമ്പോഴും 1950 ന് മുന്‍പ് സവര്‍ക്കര്‍ പറഞ്ഞ കടുത്ത ഹിന്ദുത്വത്തെ പറ്റി പറയുമ്പോഴും ആലോചിക്കണം, അന്നത്തെ ഇന്ത്യ ഇന്നത്തെ ജനാധിപത്യ സംവിധാനത്തില്‍ വരുന്ന രാജ്യമല്ല. ഭരണഘടന എഴുതിയിട്ടില്ല, അയാള്‍ക്ക് അത് എഴുതിക്കൂടേ, അയാള്‍ തെറിവിളിച്ചത് ഒരുപക്ഷേ പിന്നീട് പാകിസ്ഥാനിലേക്ക് പോയ മുസ്​ലിങ്ങളെ ആണെങ്കിലോ?,' അഖില്‍ ചോദിച്ചു. 

രമേശ് ചെന്നിത്തലക്ക് തന്നെ മല്‍സരിപ്പിക്കണം എന്ന് ആഗ്രഹമുള്ളതായിട്ടാണ് അറിഞ്ഞത്. അഖിലിനെ മല്‍സരിപ്പിക്കാന്‍ പറ്റിയ സ്ഥലമുണ്ടോ എന്ന് നോക്കണമെന്ന് വി.ഡി.സതീശനും പറഞ്ഞിരുന്നു. കെ.സി.വേണുഗോപാലിനെ കാണാനിരുന്നതാണ്. എന്നാല്‍ ചില മുതിര്‍ന്ന നേതാക്കന്മാരും ഒരു മാധ്യമപ്രവര്‍ത്തകനും എന്നോട് പറഞ്ഞു, ചില മുസ്​ലിം സംഘടനകള്‍ക്ക് അഖിലിനോട് താല്‍പര്യമില്ല. പാര്‍ട്ടിയിലെ ചില നേതാക്കന്മാര്‍ക്കിടയില്‍ അത് ചര്‍ച്ചയായിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ ഈ നേതാക്കന്മാരെയൊക്കെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചുവെന്നും പിന്നീട് ട്വന്‍റി 20 തനിക്ക് സീറ്റ് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നും അഖില്‍ പറഞ്ഞു. 

ENGLISH SUMMARY:

Akhil Marar states that Ramesh Chennithala and V.D. Satheesan were interested in fielding him in the last assembly elections, with Satheesan suggesting to look for a suitable constituency for him. Marar also expressed his affinity for NDA's ideologies while remaining close to Congress, deeming communism as an impractical ideology.