കൊട്ടാരക്കര നീലേശ്വരത്ത് മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം ടിപ്പറിന്‍റെ അമിതവേഗമെന്ന് ദൃക്സാക്ഷികള്‍. ടിപ്പർ ലോറി അമിതവേഗതയിലെത്തി ആദ്യം ഒരു സ്കൂട്ടറിനെ ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. സ്കൂട്ടറിനെ ഇടിച്ചപ്പോൾ തന്നെ ടിപ്പർ ലോറി നന്നായി ഉലഞ്ഞു. ഈ സമയം ടിപ്പറിൽ നിന്നും മണ്ണ് ഒരു സൈഡിലേക്ക് മറിഞ്ഞുവീണിരുന്നു. അതിനുശേഷം ടിപ്പർ പാഞ്ഞു ചെന്ന് ഒരു മതിലിൽ ഇടിച്ചു. മതിലും ഇടിച്ച് തകർത്തതിന് ശേഷം ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
ടിപ്പർ ലോറി പോലും തകരുന്ന രീതിയില്‍ വലിയ ആഘാതമാണ് സംഭവിച്ചത്. അഞ്ചുപേരാണ് അപകടത്തിൽ പെട്ടത്. രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7.50 ഓടു കൂടിയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. രക്ഷപ്പെടുത്തിയവരേയും കൊണ്ട് താലൂക്ക് ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും പോവുകയും ചെയ്തു.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണുമാറ്റി ഇതിനടിയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. മൂന്നുപേരാണ് സംഭവത്തില്‍ മരിച്ചത്. രണ്ടുപേരുടെ നില ഗുരുതരമാണ്. നാല് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ ടിപ്പറിനടിയില്‍ അകപ്പെട്ടിരുന്നു