സര്‍ക്കാര്‍ പരിപാടിക്ക് സെക്രട്ടറി വാഹനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രസിഡന്‍റിന്‍റെ സൈക്കിള്‍ സവാരി. കൊല്ലം ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റാണ് 15 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടി ചടങ്ങിനെത്തിയത്. ചടങ്ങിനെത്തിയ 26 കാരനായ പഞ്ചായത്ത് പ്രസിഡന്‍റ് ജിനോക്കി എഡ്വേര്‍ഡ് മന്ത്രിക്ക് പരാതിയും നല്‍കിയാണ് മടങ്ങിയത്.
മന്ത്രി ബിന്ദുകൃഷ്ണ പങ്കെടുക്കുന്ന അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളികളുടെ ചടങ്ങിലേക്ക് പോകാനാണ് പ്രസിഡന്‍റ് സെക്രട്ടറി ഫ്ലോസിലാസിനോട് വാഹനം ചോദിച്ചത്. എന്നാല്‍, വാഹനം വിട്ടു നല്‍കാന്‍ സെക്രട്ടറി തയ്യാറായില്ല. പിന്നെ ഒന്നും നോക്കിയില്ല, സൈക്കിള്‍ എടുത്ത് പ്രതിഷേധ സൂചകമായി ബോര്‍ഡും സ്ഥാപിച്ച് 15 കിലോമീറ്റര്‍ ചവിട്ടി ചടങ്ങിനെത്തി.