government-employees-kerala-budget

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ, പെന്‍ഷന്‍കാരുടെ ഡിആറും മുടക്കമില്ലാതെ നല്‍കുമെന്ന് മുഖ്യമന്ത്രി ബജറ്റില്‍. ലീവ് സറണ്ടറിന്‍റെ കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ് സമഗ്രമായി പരിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച അഷ്വേഡ് പദ്ധതിയില്‍ അവ്യക്തതയുണ്ടെന്നും അതുകൊണ്ട് വിശദമായ വിലയിരുത്തലിന് ശേഷം നിലവിലുള്ള എന്‍പിഎസ് പെന്‍ഷന്‍ സംവിധാനം പരിഷ്കരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്തെ സെക്രട്ടേറിയറ്റിനെ രാജ്യത്തെ തന്നെ മികച്ചതാക്കാനുള്ള നടപടിക്ക് സര്‍ക്കാര്‍ തുടക്കമിടും. ഉദ്യോഗസ്ഥരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും ബജറ്റില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

ENGLISH SUMMARY:

Chief Minister VD Satheesan has brought significant financial relief to state government employees and pensioners by confirming that Dearness Allowance (DA) and Dearness Relief (DR) payouts will be distributed systematically without any disruptions. Presenting the revised state budget for the 2026-27 fiscal, the Chief Minister also assured the assembly that an appropriate and favorable resolution regarding the long-pending leave surrender arrears would be formulated soon. Alongside these financial assurances, the provincial administration announced plans to comprehensively revamp and upgrade MEDISEP, the flagship health insurance scheme tailored for state workers and retirees. Pointing out significant ambiguities in the "Assured Pension Scheme" proposed by the previous cabinet, Satheesan noted that the current regime will carefully review the existing National Pension System (NPS) to implement structured modifications. Furthermore, the newly formed government is ready to launch a specialized administrative modernization initiative aimed at transforming the state secretariat into one of the country's most efficient public offices. This strategic institutional overhaul will place a high priority on performance benchmarking to drastically enhance the professional productivity and service delivery of state bureaucrats.