സംസ്ഥാനത്ത് എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള പെൻഷൻ മുടങ്ങിയിട്ട് മൂന്നുമാസം. പെൻഷനും, സൗജന്യ മരുന്നുകളും ഇല്ലാതെ ദുരിതത്തിലായി രോഗികൾ. പെൻഷൻ മാത്രം ഉപജീവനമാർഗമായ കാസർകോട് എടനീരിലുള്ള നബീസുമ്മയുടെ നാല് മക്കളും എൻഡോസൾഫാൻ ദുരിതബാധിതരാണ്. പണം ലഭിക്കാതായതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് കുടുംബം.