• പിണറായി സർക്കാർ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തിയ ഭൂമി ഇടപാടുകളിൽ അടിമുടി ദുരൂഹത. കിഫ്ബി നടത്തിയ ഭൂമി ഇടപാടുകളിൽ 50 ശതമാനത്തിലേറെയും കണ്ണൂർ ജില്ലയിൽ ആണ്. 1000 ഏക്കർ ഭൂമിയാണ് ജില്ലയിൽ വാങ്ങിക്കൂട്ടിയത്.

പിണറായി സർക്കാർ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തിയ ഭൂമി ഇടപാടുകളിൽ അടിമുടി ദുരൂഹത. കിഫ്ബി നടത്തിയ ഭൂമി ഇടപാടുകളിൽ 50 ശതമാനത്തിലേറെയും കണ്ണൂർ ജില്ലയിൽ ആണ്. 1000 ഏക്കർ ഭൂമിയാണ് ജില്ലയിൽ വാങ്ങിക്കൂട്ടിയത്. 5 വർഷത്തിനിടെ ഇതിൽ ഉപയോഗിച്ചത് 63 ഭൂമി ഏക്കർ മാത്രം.   യാതൊരു പദ്ധതി രേഖയും ഇല്ലാതെ ഉയർന്ന പലിശയ്ക്ക് പണം വായ്പയെടുത്ത് ഭൂമി വാങ്ങിയത് എന്താണെന്ന ചോദ്യത്തിന് ഉത്തരമില്ല.

 

ഭൂമിയുടെ ഇപ്പോഴത്തെ മൂല്യം വാങ്ങിയപ്പോൾ ഉള്ളതിന്റെ അഞ്ചിൽ ഒന്ന് മാത്രമാണ്. 2489 കോടി ചെലവിട്ടാണ് ഭൂമി വാങ്ങിയത്. ഹഡ്കോയിൽ നിന്ന് വായ്പ എടുത്താണ് ഈ പണം കണ്ടെത്തിയത്. ഭൂമി വാങ്ങും മുൻപ് സർക്കാരിന്റെ ഭരണപരമായ അനുമതി വാങ്ങിയിട്ടില്ല എന്നും വിദഗ്ദ സമിതി ചൂണ്ടിക്കാട്ടുന്നു. ഭൂമി ഇടപാട് സംബന്ധിച്ച് അന്വേഷണത്തിന് ഒരുങ്ങുകയാണ് സർക്കാർ

 

വിദഗ്ദ സമിതി ശുപാർശകൾ നടപ്പിലാക്കിയാൽ രണ്ട് പിണറായി സർക്കാറുകൾ കെട്ടിഘോഷിച്ച കിഫ്ബിക്ക് പൂട്ട് വീഴും. പൊതുവിപണിയിൽ നിന്ന് കടമെടുക്കാൻ അനുവദിക്കരുതെന്നും, ഇന്ധന സെസ്, മോട്ടോർ വാഹന നികുതി എന്നിവ നൽകരുതെന്നും ആണ് വിദഗ്ധസമിതി റിപ്പോർട്ടിലെ ശുപാർശകൾ. ഇത് രണ്ടും സര്ക്കാർ അടിയന്തരമായി നടപ്പാക്കിയേക്കും. ഇതിനായി എഫ് ബി നിയമത്തിൽ ഭേദഗതി കൊണ്ടുവരും. 

 

ഇതോടെ കിഫ്ബിയുടെ സാമ്പത്തിക സ്രോതസ്സ് പൂർണമായും അടയും. കിഫ്ബി നടപ്പാക്കി കൊണ്ടിരിക്കുന്ന പദ്ധതികൾ അതാത് വകുപ്പുകൾ ഏറ്റെടുക്കണമെന്നും പദ്ധതിക്കായുള്ള ഫണ്ട് ബജറ്റിൽ വകയിരുത്തണം എന്നുമാണ് റിപ്പോർട്ടിലെ മറ്റൊരു ശുപാർശ. ഇത് അംഗീകരിക്കണമോ, കിഫ്ബിയെ കൊണ്ട് തന്നെ പദ്ധതി പൂർത്തിയാക്കാണോ എന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്. കൂടിയാലോചനകൾക്ക് ശേഷമേ കാര്യത്തിൽ തീരുമാനം ഉണ്ടാകും. എന്തായാലും ആരംഭിച്ച പദ്ധതികൾ പൂർത്തിയാക്കും എന്ന് തന്നെയാണ് സർക്കാർ നിലപാട്.

 

കിഫ്ബി നിയമനങ്ങൾ തോന്നിയ പടി. 40 പോസ്റ്റുകൾ മാത്രമാണ് കിഫ്ബിക്കായി സർക്കാർ അനുവദിച്ചത്. എന്നാൽ, നിയമിച്ചതാകട്ടെ 498 പേരെ. സ്വന്തം നിലക്ക് നിയമനങ്ങൾ നടത്താനുള്ള അധികാരം ഉപയോഗിച്ച് കിസ്ബി ബോർഡും എക്സിക്യൂട്ടീവ് കമ്മിറ്റിയും സിഇഒയും ആണ്  ഇത്രയും നിയമനങ്ങൾ നടത്തിയത്. ഈ അധിക നിയമനങ്ങൾക്ക് സർക്കാർ അനുമതി വാങ്ങിയിട്ടില്ല. കിഎഫ്ബി ജീവനക്കാരുടെ ശമ്പള പരിഷ്കരണം സർക്കാർ അനുമതി ഇല്ലാതെ നടത്തി എന്നും വിദഗ്ധ സമിതി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

 

തോന്നിയത് പോലെയുള്ള നിയമനങ്ങളിലൂടെ സർക്കാറിന് കോടികളുടെ ബാധ്യതയാണ് കിഫ്ബി ഉണ്ടാക്കിയത്. നിയമിച്ച കരാർ ജീവനക്കാരെ കാലാവധി തീരുന്നതോടെ സർക്കാർ പിരിച്ചുവിടും. ബാക്കിയുള്ള ജീവനക്കാരുടെ പുനർവിന്യാസം ഉടൻ നടത്തുമെന്നും സർക്കാർവൃത്തങ്ങൾ അറിയിച്ചു

ENGLISH SUMMARY:

The Kerala Infrastructure Investment Fund Board (KIIFB) is facing scrutiny over its land acquisitions, financing and recruitment practices. According to the report, KIIFB purchased around 1,000 acres in Kannur district, accounting for more than half of its land acquisitions, but used only 63 acres over five years. The ₹2,489-crore land purchase programme, reportedly financed through HUDCO loans, has raised questions about land valuation and the absence of prior administrative approval. An expert committee has recommended restricting KIIFB’s market borrowing and ending its access to fuel cess and motor vehicle tax revenues. It has also proposed transferring ongoing projects to government departments. Separately, the report alleges that KIIFB appointed 498 employees against 40 government-sanctioned posts and revised salaries without government approval. The government is considering the recommendations and is expected to review staffing arrangements.