private-bus

തൃശൂരില്‍ ഡി.സി.സി. സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്തിന്‍റെ നാലു ബസ് സര്‍വീസുകള്‍ നിര്‍ത്തി. പ്രിയദര്‍ശിനി സൗജന്യ യാത്രയ്ക്കുശേഷം ഗുരുവായൂര്‍, എറണാകുളം റൂട്ടില്‍ സ്വകാര്യ ബസുകള്‍ പല സര്‍വീസുകളും വേണ്ടെന്നു വയ്ക്കുകയാണ്. സ്ത്രീകളായിരുന്നു യാത്രക്കാരിലേറെയും. 

ദീര്‍ഘകാലമായി ബസ് ഉടമയാണ് തൃശൂര്‍ തൃപ്രയാര്‍ സ്വദേശിയായ നൗഷാദ് ആറ്റുപറമ്പത്ത്. തൃശൂര്‍ ഡി.സി.സി. സെക്രട്ടറിയുമാണ്. യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന പ്രിയദര്‍ശിനി സൗജന്യ യാത്രയെ സ്വാഗതം ചെയ്യുന്നു. പക്ഷേ, സ്വകാര്യ ബസ് വ്യവസായത്തെ താങ്ങിനിര്‍ത്താന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് നൗഷാദിന്‍റെ പക്ഷം. 

കോണ്‍ഗ്രസിന്‍റെ കൈപ്പമംഗലം ബ്ലോക്ക് വൈസ് പ്രസിഡന്‍റാണ് മോഹനന്‍. ബസ് ഉടമ. സ്ത്രീ യാത്രക്കാരില്ലാതെ സ്വകാര്യ ബസ് സര്‍വീസ് മുന്നോട്ടു പോകാനാകില്ല. ഇരുപതു വര്‍ഷം തീരാന്‍ പോകുകയാണ് മോഹനന്‍റെ ബസുകള്‍ക്ക്. പുതിയ ബസ് വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മോഹനന്‍ പറയുന്നു. സ്ഥിരം സ്ത്രീ യാത്രക്കാര്‍ സ്വകാര്യ ബസുകളില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് ബസ് ഉടമകള്‍ പറയുന്നു.

ഗുരുവായൂര്‍, എറണാകുളം റൂട്ടില്‍ നൂറ്റിയന്‍പതോളം സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ ആറു ഡിപ്പോകളുമുണ്ട് ഈ റൂട്ടില്‍. അന്‍പതോളം കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഓടുന്ന റൂട്ട്. സ്ത്രീ യാത്രക്കാര്‍ സ്വകാര്യ ബസുകളില്‍ കയറാത്തതിനാല്‍ വരുമാനം നഷ്ടപ്പെട്ടു. ഡീസല്‍ തുകയും ജീവനക്കാരുടെ വേതനവും കിട്ടാത്ത അവസ്ഥയാണെന്ന് ബസ് ഉടമകള്‍ പറയുന്നു. 

ENGLISH SUMMARY:

Thrissur bus services are facing significant disruption as Nshad Attupurambat, a DCC secretary and bus owner, has halted four of his services. The discontinuation of these routes, particularly those catering to women commuters, highlights the challenges faced by the private bus industry in Kerala following free travel schemes.