കണ്ണൂർ പൈതൽമലയിൽ ഭർത്താവിനൊപ്പം ട്രക്കിങ്ങിനു പോയ യുവതി ഇടിമിന്നലേറ്റു മരിച്ചു . ചെറുപുഴ സ്വദേശിയും പുളിങ്ങോം വില്ലേജ് അസിസ്റ്റൻ്റുമായ അഞ്ജു മാത്യു(31)വാണ് മരിച്ചത്.

വൈകിട്ട് ആറുമണിയോടെ ട്രക്കിങ് കഴിഞ്ഞ് പൈതൽമല മഞ്ഞപ്പുല്ലിൽ നിന്ന് തിരിച്ചിറങ്ങുമ്പോഴാണ് ഇടിമിന്നലേറ്റത്. ഭർത്താവ് സോനു സെബാസ്റ്റ്യനും ഫോറസ്റ്റ് വാച്ചറായ സനീഷിനും പരിക്കേറ്റു. ഭർത്താവിൻറെ നില ഗുരുതരമാണ്. വാഹനം എത്താത്ത സ്ഥലവും ദുർഘടമായ പാതയുമായതിനാൽ രണ്ടു മണിക്കൂർ സമയമെടുത്താണ് ആശുപത്രിയിൽ എത്തിക്കാനായത് . അഞ്ജു മാത്യു ആശുപത്രിയിൽ എത്തിക്കും മുൻപേ മരിച്ചിരുന്നു.

പുതുതായി വാങ്ങിയ സ്കൂട്ടറിൽ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാൻ രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു ഇരുവരും. യാത്ര പൈതൽമല ഭാഗത്ത് എത്തിയപ്പോൾ വനംവകുപ്പിന്റെ കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്താണ് പൈതൽമല മഞ്ഞപ്പുല്ലിൽ ട്രക്കിങ്ങിന് പോയത്.

ENGLISH SUMMARY:

Paithel Mala lightning death has tragically claimed the life of Anju Mathew, a 31-year-old woman from Cherupuzha. She was on a trekking trip with her husband when a lightning strike occurred near Manjappullil, resulting in her death and injuries to her husband and a forest watcher.