ഇടുക്കി കരിങ്കുന്നം ഒറ്റല്ലൂരിൽ പ്ലൈവുഡ് ഫാക്ടറി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ. ഫാക്ടറി പ്രവർത്തനം തുടങ്ങിയാൽ ഗുരുതര പാരിസ്ഥിതിക പ്രശ്നമുണ്ടാകുമെന്നാണ് ആരോപണം.

ഒറ്റല്ലൂരിലെ കരികിലം തോടിന് ഇരുകരകളിലുമായി ഇരുനൂറിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. ഈ തോടിന് സമീപത്താണ് പ്ലൈവുഡ് ഫാക്ടറി സ്ഥാപിക്കാൻ നീക്കം നടക്കുന്നത്. പ്രവർത്തനം തുടങ്ങിയൽ ഫാക്ടറിയിൽ നിന്നും പുറന്തള്ളുന്ന മലിനജലം പ്രദേശത്തെ നിരവധി ജലസ്രോതസുകളെ മലിനമാക്കുമെന്നാണ് ആരോപണം. കരിങ്കുന്നം മുട്ടം പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലക്ഷംവീട് ഉന്നതി, ചക്കി അള്ളുമല വിനോദസഞ്ചാര കേന്ദ്രം തുടങ്ങിയവയ്ക്കെല്ലാം ഫാക്ടറി ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജനകീയ പ്രതിഷേധം. 

ഇല്ലിചാരി വനത്തോട് ചേർന്ന് കിടക്കുന്ന പ്രാദേശത്ത് പദ്ധതി നടപ്പയാൽ ആവസ വ്യവസ്ഥക്ക് ദോഷം സംഭവിക്കുമെന്ന് ജൈവ വൈവിധ്യ ബോർഡിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ജില്ലാ കലക്ടർ, ആരോഗ്യവകുപ്പ് മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവക്കെല്ലാം നാട്ടുകാർ നിവേദനം നൽകിയിട്ടുണ്ട്. പരിസ്ഥിതിക പ്രശ്നം ഉണ്ടാകാത്ത മറ്റ് എവിടെയെങ്കിലും ഫാക്ടറി സ്ഥാപിക്കൻ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം

ENGLISH SUMMARY:

A plywood factory protest is gaining momentum in Ottalloor, Idukki, as locals fear severe environmental consequences. Residents are raising concerns about water pollution and the impact on local biodiversity, urging authorities to relocate the proposed factory to a more suitable location.