ചുമരുകളിൽ നിറയെ പുസ്തകങ്ങളുമായി ഒരു സ്കൂൾ. ഈ സ്കൂൾ വരാന്തയിലൂടെ നടന്നാൽ കണ്ണും കൈയും ചുമരുകളിലേക്ക് എത്തും. വിദ്യാർഥികളിൽ  വായനാശീലം വളർത്താനുള്ള തൃശൂർ സെന്റ് തോമസ് സ്കൂളിന്റെ വേറിട്ട ആശയം എന്തെന്ന് നോക്കാം.

ചുമരുകൾ കഥ പറയുമെന്ന് പറഞ്ഞാൽ അതിശയോക്തിയായി തോന്നാം. എന്നാൽ ഇവിടത്തെ ചുമരുകൾ കഥ മാത്രമല്ല കവിത ചൊല്ലും,ശാസ്ത്രവും പറയും. ചുമർ  ലൈബ്രറി എന്ന ആശയം  കൊണ്ടുവന്നത് സ്കൂളിലെ സാമൂഹ്യശാസ്ത്രം അധ്യാപകനായ ഫാ. സേവി പുത്തിരിയാണ്. 

പുസ്തകങ്ങൾഅലമാരകൾക്കുള്ളൽ ഒതുക്കാതെ, ക്ലാസിന്  മുന്നിൽ കിട്ടിയപ്പോൾ വായിക്കാൻ തിടുക്കമായി. ആർക്കും ഏത് സമയവും ഇവിടെ ഇരുന്നു  വായിക്കാം. ഒരു നിയന്ത്രണവുമില്ല. 6 ചുമരുകളിലായി 120 ഓളം പുസ്തകങ്ങൾ. സ്കൂളിലെ ചുമരുകൾ മുഴുവൻ പുസ്തകങ്ങൾ കൊണ്ട് നിറയ്ക്കണമെന്ന് അധ്യാപകർ. കുട്ടികൾക്ക് മാത്രമല്ല പുറത്തുള്ളവർക്കും ചുമർ ലൈബ്രറി ഉപയോഗിക്കാം