kerosene-subsidy-hike-fisheries

സംസ്ഥാനത്തെ മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ സബ്സിഡി 75 രൂപയാക്കി വര്‍ധിപ്പിച്ച് ബജറ്റ്. മാര്‍ച്ചിലാണ് 25 രൂപയായിരുന്ന മണ്ണെണ്ണ സബ്സിഡി 50 രൂപയാക്കി വര്‍ധിപ്പിച്ചത്. കടലിന്‍റെ അവകാശം കടലിന്‍റെ മക്കള്‍ക്ക് ഉറപ്പുവരുത്തുന്ന നടപടി സ്വീകരിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. മല്‍സ്യത്തൊഴിലാളി മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മറ്റ് തൊഴില്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള പരിശീലന പരിപാടികള്‍ ആരംഭിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു. പട്ടയം കിട്ടിയിട്ടില്ലാത്ത എല്ലാ തീരദേശവാസികള്‍ക്കും പട്ടയം ലഭ്യമാക്കും. മല്‍സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവനപദ്ധതിയും പ്രഖ്യാപിച്ചു.  

സര്‍ക്കാര്‍ മുന്നറിയിപ്പ് പ്രകാരം മല്‍സ്യബന്ധനത്തിന് പോകാന്‍ സാധിക്കാത്ത ദിവസങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേതനം നല്‍കും. കടല്‍ഭിത്തി, ബ്രേക്ക് വാട്ടര്‍, ബീച്ച് നറിഷ്മെന്‍റ് തുടങ്ങിയ ശാസ്ത്രീയ നടപടികള്‍ തീരപ്രദേശത്തെ സംരക്ഷിക്കുന്നതിനായി സ്വീകരിക്കുമെന്നും ബജറ്റില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മുതലപ്പൊഴി ഹാര്‍ബറിന്‍റെ അശാസ്ത്രീയ നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.

മത്സ്യബന്ധന വകുപ്പിന്‌ 133.43 കോടി രൂപയും ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്‌ 34 കോടി രൂപയും കേരള യൂണിവേഴ്‌സിറ്റി ഓഫ്‌ ഫിഷറീസ്‌ ആന്‍റ് ഓഷ്യന്‍ സ്റ്റഡീസിന്‌ 33.5 കോടി രൂപയും ഉള്‍പ്പെടെ ആകെ 200.93 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതിനു പുറമേ മത്സ്യ ബന്ധന വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപയും  പ്രഖ്യാപിച്ചിട്ടുണ്ട്.

 

ENGLISH SUMMARY:

In a major welfare push for the coastal community, the state budget presented by Chief Minister VD Satheesan has increased the kerosene subsidy for fishermen to ₹75 per liter. Presenting the financial plan, the Chief Minister asserted that the administration is deeply committed to protecting the traditional rights of the native seafaring population. The revised budget outlines a comprehensive roadmap to generate fresh employment opportunities within the marine sector alongside introducing specialized skill-training programs to help youths explore alternative livelihoods. To address long-standing rehabilitation issues, the government has promised to systematically distribute land title deeds to all eligible coastal residents who currently lack legal property ownership. Furthermore, a dedicated housing scheme was announced, along with a welfare measure ensuring daily wages for fishermen on days they are legally barred from venturing out to sea due to official government weather warnings. Finally, the state has earmarked a total of ₹200.93 crore for the marine sector—including ₹133.43 crore for the Fisheries Department—while allocating supplementary funds to implement scientific coastal protection walls and fix structural engineering defects at the Muthalapozhi harbor.