സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും. 10 ലക്ഷം രൂപ വരെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവില്‍ അഞ്ച് ശതമാനമായിരുന്നത് മൂന്ന് ശതമാനമാക്കി കുറച്ചാണ് ബജറ്റ് പ്രഖ്യാപനം. 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി 8 ശതമാനമായിരുന്നത് 5 ശതമാനമായി കുറച്ചു. 

അതേസമയം, 40 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവിലെ 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് മോട്ടോര്‍വാഹന നികുതി ഇളവ് ലഭിക്കുന്ന വാഹനത്തിന്‍റെ മൂല്യപരിധി ഏഴുലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപയായി ഉയര്‍ത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. 50 ശതമാനം പിഴ മാത്രം അടച്ച് ഇ–ചലാന്‍ തീര്‍പ്പാക്കുന്നതിന് ഇ–‌ചലാന്‍ ആംനസ്റ്റി പദ്ധതി നടപ്പാക്കും. മറ്റ് നികുതി നിരക്കുകളില്‍ മാറ്റമില്ല. 

സംസ്ഥാനത്ത് സേഫ് ഡ്രൈവിങ് പ്രോല്‍സാഹിപ്പിക്കുകയും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുകയും കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്നതിനായി സമഗ്രമായ ട്രാഫിക് നയം രൂപീകരിക്കും. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ പ്രത്യേക പദ്ധതിക്ക് രൂപം നല്‍കും. Click to Read Kerala Budget 2026 Highlights

ENGLISH SUMMARY:

The Kerala government has introduced a strategic revision of road tax structures for electric vehicles to promote sustainable mobility across the state. Under the new budget provisions, road tax for electric vehicles priced up to 10 lakh rupees has been reduced from 5 percent to 3 percent. For vehicles in the 15 to 20 lakh rupee price range, the tax rate has been lowered from 8 percent to 5 percent to further incentivize mid-range EV adoption. Conversely, the government has increased the road tax for premium electric vehicles priced above 40 lakh rupees, raising it from the existing 10 percent to 15 percent. Beyond vehicle taxation, the budget expands the motor vehicle tax exemption limit for persons with disabilities from 7 lakh to 15 lakh rupees. Finally, the state is implementing an e-challan amnesty project, allowing citizens to settle pending traffic fines by paying only 50 percent of the original penalty amount.