സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി ബജറ്റ്. വിലയിടിവില്‍ നിന്ന് റബര്‍ കര്‍ഷകരെ സഹായിക്കാനായി ആരംഭിച്ച 'റബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്‍റീവ് സ്കീം' പ്രകാരം റബറിന്‍റെ താങ്ങുവില 200 ല്‍ നിന്നും 250 രൂപയാക്കി വര്‍ധിപ്പിച്ചു. ഇതിന് പുറമെ കാര്‍ഷിക വിളകളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കുന്നതിനും കാലാവസ്ഥാ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുമായി എഐ, ഡ്രോണുകള്‍, ഐ.ഒ.ടി കാര്‍ഷിക സാങ്കേതികവിദ്യകള്‍ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നൂതന സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
നെല്ലിന്റെ സംഭരണം കാര്യക്ഷമമാക്കുന്നതിനും സംഭരണ വില കര്‍ഷകര്‍ക്ക് കൃത്യമായി ലഭിക്കുന്നതിനും നടപടി സ്വീകരിക്കും. നാളികേരത്തിന് സര്‍ക്കാര്‍ തലത്തില്‍ പുതിയ സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടി കൈക്കൊള്ളും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതി തയ്യാറാക്കുമെന്നും ബജറ്റില്‍ പറയുന്നു.
സംസ്ഥാനത്ത് ഫ്രൂട്ട് ഫാമുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. കയറ്റുമതി ഗുണനിലവാരമുള്ള ഫലവര്‍ഗ്ഗങ്ങളും പുക്കളും ഉല്‍പാദിപ്പിക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കും. കേരളത്തിലെ കാര്‍ഷിക മേഖലയില്‍ വനിതകളുടെ ശക്തമായ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിനും വനിതകളുടെ നേതൃത്വത്തിലുള്ള കാര്‍ഷിക സംരംഭങ്ങളും കര്‍ഷക കൂട്ടായ്മകളും പ്രോത്സാഹിപ്പിക്കുന്നതിനുമായി 'കൃഷി സഖി- വനിതാ കര്‍ഷക വികസന പരിപാടി'യും നടപ്പിലാക്കും. കൂടാതെ കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും കമ്മീഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ച കര്‍ഷകരുടെ പ്രമാണങ്ങള്‍ തിരിച്ചു നല്‍കാനും നടപടികള്‍ സ്വീകരിക്കും. Click to Read Kerala Budget 2026 Highlights