കണ്ണൂര്‍ പാനൂരിലെ അധ്യാപികയായ ആദിത്യ (28) ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂർ മനേക്കര സ്വദേശിയായ കാമുകന്‍ ശരണ്‍ പിടിയില്‍. ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന ആദിത്യ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. കണ്ണൂർ സർവകലാശാലയിൽ ഗെസ്റ്റ് അധ്യാപികയായിരുന്നു ആദിത്യ.
ജൂണ്‍ എട്ടിന് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ വച്ച് ശരണ്‍ മര്‍ദിച്ചുവെന്നും അതിലുള്ള മനോവിഷമത്തിലാണ് ആദിത്യ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. ഇക്കാര്യം സൂചിപ്പിച്ച അമ്മ ഉദയ 15ന് പൊലീസിൽ നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ശരണിനെ പ്രതിയാക്കി കേസെടുത്തത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞ് 14നാണ് ആദിത്യ ജീവനൊടുക്കാന്‍ ശ്രമിച്ചത്. വീട്ടുകാര്‍ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം വൈകിട്ടാണ് ആദിത്യ മരണത്തിന് കീഴടങ്ങിയത്.
ആദിത്യയും ശരണും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ ആദിത്യയെ ശരണ്‍ ശാരീരികവും മാനസികവുമായ പീഡിപ്പിച്ചിരുന്നതായാണ് കുടുംബം ആരോപിക്കുന്നത്. ആദിത്യയെ മർദിച്ചിരുന്നതായും ദേഹത്ത് മർദനമേറ്റ പാടുകളുണ്ടെന്നും വിനോദ് പറഞ്ഞു.