parackal-abdulla-2

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ കെ.കെ.ശൈലജക്കും പങ്കെന്ന് കുറ്റ്യാടി എം എൽ എ പാറക്കൽ അബ്ദുല്ല. സത്യം പുറത്തു വരാതിരിക്കാൻ ആണ് പ്രതികളെ ഡിവൈഎഫ്ഐ സംരക്ഷിക്കുന്നതെന്ന് ഷാഫി പറമ്പിൽ എംപിയും കുറ്റപ്പെടുത്തി. അറസ്റ്റിലായ ജിതിൻ ഭാസ്കറിനായി എസ്ഐടി കസ്റ്റഡി അപേക്ഷ നൽകി. 

 

ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം ജിതിൻ ഭാസ്കറിന്റെ അറസ്റ്റോടെ സിപിഎം നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിൽ ആക്കുകയാണ് യുഡിഎഫ്. ഇതിന്റെ ഭാഗമായാണ് കെ കെ ശൈലജയുടെ പങ്കും അന്വേഷിക്കണമെന്ന് പാറക്കൽ അബ്ദുല്ല ആവശ്യപ്പെട്ടത്. അതേസമയം ഡിവൈഎഫ്ഐ പ്രതികളെ സംരക്ഷിക്കുകയാണെന്ന് ഷാഫി പറമ്പിൽഎംപി കുറ്റപ്പെടുത്തി. സ്ക്രീൻഷോട്ടിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് പരാതിക്കാരനായ മുഹമ്മദ്‌ കാസിം ആവർത്തിച്ചു. റിമാൻഡിൽ കഴിയുന്ന ജിതിൻ ഭാസ്കറിനായി കസ്റ്റഡി അപേക്ഷ നൽകിയ എസ്ഐ ടി വിശദമായ ചോദ്യം ചെയ്യലിന് ഒരുങ്ങുകയാണ്. 

 

അതേസമയം, കാഫിര്‍ സ്ക്രീന്‍ഷോട്ടിലൂടെ വര്‍ഗീയ ചേരിതിരിവിനാണ് സിപിഎം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. സത്യം പൂര്‍ണമായും പുറത്തുവരണം. CPMന്‍റെ വ്യാജപ്രചാരണത്തിന്‍റെ ആണിക്കല്ലാണ് പുറത്തുവരുന്നതെന്നും മുഖ്യമന്ത്രി

 

കാഫിര്‍ സ്്ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണം നടക്കട്ടെയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.വസീഫ്. DYFIയെ വേട്ടയാടാന്‍ വരരുത്. SIT യു.ഡി.എഫിന് വേണ്ടിയുള്ള സംവിധാനമാകരുതെന്നും വസീഫ്

ENGLISH SUMMARY:

The Kafir screenshot case has taken a fresh political turn with Kuttiady MLA Parakkal Abdulla alleging the involvement of K.K. Shailaja and demanding a detailed investigation. Congress MP Shafi Parambil accused DYFI of protecting the accused, while the SIT has sought custody of arrested DYFI leader Jithin Bhaskar for further questioning. The case continues to trigger intense political exchanges between the UDF, CPM, and DYFI.