cpi

TOPICS COVERED

പാർട്ടിയെ തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക് തള്ളിവിട്ട സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് സംസ്ഥാന കൗൺസിൽ ആവശ്യം. കൊല്ലം ജില്ലാ സെക്രട്ടറി ഉൾപ്പെടെയാണ് ആവശ്യം ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട മുതിർന്ന നേതാവ് കെ ആർ ചന്ദ്രമോഹനെ താക്കീത് ചെയ്യുന്നത് തീരുമാനിക്കാൻ ചേര്‍ന്ന സംസ്ഥാന കൗൺസിലിലാണ് ഇതേ ആവശ്യം മറ്റ് അംഗങ്ങള്‍ ഉന്നയിച്ചത്. 

സെക്രട്ടറിയേറ്റ് കൊണ്ട് ഒരു പ്രയോജനവും പാർട്ടിക്കില്ലെന്നും സെക്രട്ടറിയേറ്റും എക്സിക്യൂട്ടീവും രണ്ടു അധികാരകേന്ദ്രങ്ങൾ ആണെന്നും കൗൺസിലിൽ കുറ്റപ്പെടുത്തൽ ഉണ്ടായി. നേതൃപരമായി വീഴ്ച പറ്റിയ സംസ്ഥാന സെക്രട്ടറി  ബിനോയ് വിശ്വത്തിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ അതിരൂക്ഷ വിമർശനം ഉയർന്നു. സംസ്ഥാന കൗൺസിൽ നാളെ സമാപിക്കും

മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ എന്ന  മുദ്രാവാക്യം അഹങ്കാരം നിറഞ്ഞതെന്ന് വിമർശനം ഉയർന്നു. മുദ്രാവാക്യം ജനം തള്ളിയെന്നും സിപിഐ കൗണ്‍സിലില്‍ വിമര്‍ശനം

ENGLISH SUMMARY:

CPI Kerala is facing internal turmoil as the state council demands the dissolution of the state secretariat. This comes after severe criticism against State Secretary Binoy Viswam for party's electoral performance and perceived arrogance in campaign slogans.