മുഖ്യമന്ത്രി വി.ഡി സതീശന്‍ വെള്ളിയാഴ്ച അവതരിപ്പിക്കുന്ന ബജറ്റിലേക്ക് വലിയ പ്രതീക്ഷയോടെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ കണ്ണും നട്ടിരിക്കുന്നത്. ജനുവരി മാസം നല്‍കേണ്ട സര്‍ക്കാര്‍ ജീവനക്കാരുടെ രണ്ട് ശതമാനം ഡി.എ കുടിശിക മുന്‍കാല പ്രാബല്യത്തോടെ നല്‍കാന്‍ ബജറ്റില്‍ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സര്‍ക്കാര്‍ മുന്‍കാല പ്രബല്യമില്ലാതെയാണ് ഡി.എ കുടിശിക അനുവദിച്ചിരുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിലൂടെ വന്ന കോടികളുടെ കുടിശിക ഘട്ടം ഘട്ടമായി നല്‍കുമെന്ന പ്രഖ്യാപനവും ബജറ്റില്‍ പ്രതീക്ഷിക്കാം. 

പങ്കാളിത്ത പെന്‍ഷന് ബദലായി കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച അഷ്വേര്‍ഡ് പെന്‍ഷന്‍ പുതിയ സര്‍ക്കാര്‍ ഉപേക്ഷിച്ചേക്കും. പകരം, പങ്കാളിത്ത പെന്‍ഷനിലെ സര്‍ക്കാര്‍ വിഹിതം പത്ത് ശതമാനത്തില്‍ നിന്ന് പതിനാല് ശതമാനായി ഉയര്‍ത്താനുള്ള സര്‍വ്വീസ് സംഘടനകളുടെ ആവശ്യം അംഗീകരിച്ചേക്കും. പങ്കാളിത്ത പെന‍്ഷനില്‍ ഡെത്ത് കം റിട്ടയര്‍മെന്‍റ് ഗ്രാറ്റുവിറ്റി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനവും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. 

സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പെന്‍ഷന്‍ പ്രായം കേന്ദ്രസര്‍ക്കാരിന് തുല്യമാക്കി വര്‍ധിപ്പിക്കാന്‍ ധവളപത്രം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ യുവജന പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന ശുപാര്‍ശ പരിഗണനയിലില്ലെന്നാണ് വിവരം. ശമ്പള പരിഷ്കരണത്തിന് കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റി കലാവധി കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. അതിനാല്‍ കമ്മറ്റിയെ പുന:സംഘടിപ്പിച്ചുള്ള പ്രഖ്യാപനവും ബജറ്റില്‍ പ്രതീക്ഷിക്കാം.

ENGLISH SUMMARY:

Government employees in Kerala are eagerly awaiting the upcoming state budget to be presented by Chief Minister VD Satheesan this Friday. Reports suggest that the budget may announce the release of the two percent Dearness Allowance arrears due since January with retrospective effect. This potential move aims to address widespread protests triggered by the previous administration's decision to withhold retrospective benefits for DA arrears. Furthermore, the newly formed government is highly likely to scrap the controversial Assured Pension Scheme introduced by its predecessor as an alternative to the National Pension System. Instead, the administration is expected to concede to service organizations' long-standing demand by raising the government's NPS contribution from ten percent to fourteen percent. While a recent financial white paper recommended raising the retirement age to match the central government policy, the administration has reportedly shelved the plan to avoid backlash from youth outfits.