vd-satheesan-2

ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍.  ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്കുണ്ടായതെന്നും വി.സിമാര്‍ കേരളത്തോട് മാപ്പ് പറയണമെന്നും മുഖ്യന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. തെറ്റായിപ്പോയെന്ന് വി.സിമാര്‍ ഏറ്റുപറയണമെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം.ജോണ്‍. വൈസ് ചാന്‍സലര്‍മാരുടെ നിലപാട് മതേതര കേരളത്തെ ആശങ്കയിലാക്കുന്നുവെന്നും സര്‍ക്കാരും ഉന്നതവിദ്യാഭ്യാസ മന്ത്രിയും എന്തുകൊണ്ട് തള്ളിപ്പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വിമര്‍ശനം.  

 

ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്കുണ്ടായത്. കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്ത കാര്യമാണ്. കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. 

 

വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണമെന്നും മുഖ്യന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. വി.സിമാരുടെ നടപടി അത്യന്തം ഗുരുതരമായ പ്രശ്നമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.ജോണും പറഞ്ഞു. തെറ്റായ സന്ദേശം നല്‍കുന്ന മട്ടിലാണ് വി.സിമാരുടെ പ്രവര്‍ത്തനം. തെറ്റായിപ്പോയെന്ന് വി.സിമാര്‍ ഏറ്റുപറയണമെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി. വൈസ് ചാന്‍സലര്‍മാരുടെ നടപടി മതേതര കേരളത്തെ ആശങ്കയിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കാരും ഉന്നതവിദ്യാഭ്യാസമന്ത്രിയും എന്തുകൊണ്ട് തള്ളിപ്പറയുന്നില്ല.  

 

വൈസ് ചാന്‍സലര്‍മാര്‍ ആര്‍.എസ്.എസ് മേധാവിയുടെ പരിപാടിയില്‍ പങ്കെടുത്ത വിഷയം സര്‍ക്കാരും പ്രതിപക്ഷവും ഒരുപോലെ വിമര്‍ശന വിധേയമാക്കുമ്പോള്‍ ഗവര്‍ണറുടെ നിലപാടാണ് വ്യക്തമാകേണ്ടത്. 

ENGLISH SUMMARY:

Kerala VCs attending an RSS chief's event has sparked significant controversy. The Chief Minister and Higher Education Minister have strongly criticized the VCs' participation, calling it a serious lapse and demanding an apology.