സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, വയനാട്, കാസർകോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലെയും കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ബാധകമാക്കിയിരിക്കുന്നത്. കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലാണ് മുൻകരുതൽ നടപടിയെന്നോണം അവധി നൽകിയിട്ടുള്ളത്.
പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയെല്ലാം അവധി ബാധകമായ സ്ഥാപനങ്ങളുടെ പരിധിയിൽ വരുമെന്ന് അധികൃതർ അറിയിച്ചു. വയനാട് ജില്ലയിലെ റസിഡൻഷ്യൽ സ്കൂളുകൾക്കും കോളജുകൾക്കും അവധി ബാധകമായിരിക്കില്ല.
നാളെയും മറ്റന്നാളും ശക്തമായ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് നാളെയും മറ്റന്നാളും കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിലായി ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ: ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ.
മറ്റ് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു.
ENGLISH SUMMARY:
Heavy rainfall across Kerala has prompted district authorities to declare a holiday for educational institutions, including professional colleges and anganwadis, in five districts tomorrow. Ernakulam, Wayanad, Kasaragod, Alappuzha, Kottayam, and selected taluks in Kozhikode are implementing these closures due to severe weather alerts. However, residential schools in Wayanad are exempted from the holiday order. Meanwhile, the India Meteorological Department has issued orange and yellow alerts across multiple districts, warning residents to exercise extreme caution.