നിപക്ക് ‌പിന്നാലെ കോളറയിലും ആരോഗ്യമന്ത്രിക്ക് ആശയക്കുഴപ്പം. പാലക്കാട് വൈത്തിരിയില്‍ രണ്ടുപേര്‍ക്ക് കോളറ സ്ഥിരീകരിച്ചെന്നായിരുന്നു ആരോഗ്യമന്ത്രി കെ.മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യം ആരോഗ്യവകുപ്പും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പാലക്കാട് ജില്ലയില്‍ വൈത്തിരിയെന്ന സ്ഥലമേയില്ല. ആരോഗ്യമന്ത്രിയുടെ വാദം പിന്നീട് ആരോഗ്യവകുപ്പും തിരുത്തി.

രണ്ടുപേര്‍ക്ക് കോളറ ഇല്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോളറ സംശയം ഉണ്ടായിരുന്നെന്നും പരിശോധനാ ഫലം നെഗറ്റീവ് ആയെന്നും ഡി.എം.ഒയുടെ വിശദീകരണം. ആരോഗ്യവകുപ്പും ആരോഗ്യമന്ത്രിയും തമ്മില്‍ ആശയക്കുഴപ്പം ഉണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് കോളറയുടെ കാര്യത്തിലും ഭിന്നസ്വരം.

കോഴിക്കോട് ഫറോക്കില്‍ നിപ ബാധിച്ചപ്പോഴും ആരോഗ്യമന്ത്രി കെ.മുരളീധരനും ജില്ലാ കലക്ടര്‍ മാധവിക്കുട്ടിയും തമ്മില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. നിപ പോസിറ്റീവ് ഫലം പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചെന്നായിരുന്നു കലക്ടര്‍ മാധവിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ അതിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഫലം വന്നിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വാര്‍ത്താ സമ്മേളനം നടക്കുമ്പോള്‍ ഫലം വന്ന കാര്യം അറിഞ്ഞില്ലെന്നായിരുന്നു പിന്നീട് മന്ത്രിയുടെ വിശദീകരണം. അതിനിടെ നിപ പ്രതിരോധ പ്രവര്‍ത്തനം പാളിയെന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെ മന്ത്രി ഇന്ന് കോഴിക്കോടെത്തും.

ENGLISH SUMMARY:

Kerala Health Minister K. Muraleedharan is facing severe political backlash from the opposition following a highly embarrassing public gaffe regarding a suspected cholera outbreak. The Health Minister initially informed media personnel that two distinct individuals had tested positive for the bacterial disease in "Vythiri, Palakkad." However, this statement triggered immediate confusion and widespread ridicule across social media as Vythiri is a well-known region located in the Wayanad district, completely non-existent in Palakkad. Hours after the initial announcement, the Palakkad District Medical Officer directly contradicted the minister by clarifying that the suspected laboratory results had returned entirely negative. This operational misfire closely follows another major high-profile communication gap in Kozhikode, where the minister and District Collector Madhavikutty actively sparred over the exact arrival time of a crucial Nipah virus test result from the National Institute of Virology in Pune. Amidst escalating opposition demands highlighting systemic administrative failure within the state's medical department, Muraleedharan is scheduled to arrive in Kozhikode today to closely review the regional Nipah containment operations.