nipah-new

TOPICS COVERED

നിപ രോഗബാധിതന്റെ റൂട്ട്മാപ്പ് പുറത്ത് വിട്ട് ആരോഗ്യവകുപ്പ്. രോഗബാധിതന്‍ മേയ് 30 മുതല്‍ സഞ്ചരിച്ച റൂട്ട്മപ്പാണ് നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്. രോഗിയുമായി അടുത്ത ബന്ധമുണ്ടെന്ന കരുതുന്ന എല്ലാവരും ക്വാറന്റൈനിലാണ്. നിലവില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല.

ജൂണ്‍ രണ്ടിന് രോഗി കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രി സന്ദര്‍ശിച്ചു. ജൂൺ 3, 4, 5, 6 തീയതികളിൽ ഫറോക്ക് കോളജ് തപാൽ ഓഫിസ്, ജൂൺ 7, 8, 9 തീയതികളിൽ രണ്ട് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലും സന്ദർശനം നടത്തി. 77 പേർ സമ്പർക്ക പട്ടിക ഉണ്ടെങ്കിലും ആർക്കും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിൽ ഒമ്പതുപേരാണ് രോഗിയുടെ കുടുംബത്തിലുള്ളത്. 

ജൂൺ രണ്ടിന് രാവിലെ 10 മുതൽ 10.30 വരെ – വീട്ടിൽനിന്ന് സ്വകാര്യകാറിൽ ഫറോക്ക് ചുങ്കത്തെ റെഡ് ക്രസന്റ് ആശുപത്രിയിലെ കാത്തിരിപ്പ് കേന്ദ്രം. അന്ന് രാവിലെ 10.40 – ലാബില്‍ 11 മുതൽ 12.50 വരെ – ഡേ കെയറില്‍ വാർഡ് പിന്നീട്  സ്വകാര്യ കാറിൽ വീട്ടിലേക്ക്. ജൂണ്‍ മൂന്നിന് രാവിലെ 9.15 മുതൽ 10.30 വരെ – വീട്ടിൽനിന്ന് സ്വന്തം വാഹനത്തിൽ ഫാറൂഖ് കോളജ് തപാൽ ഓഫിസിലേ‍ക്ക്. ജൂണ്‍ നാലിന് രാവിലെ 9.15 മുതൽ 10.30 വരെ – വീട്ടിൽനിന്ന് സ്വന്തം വാഹനത്തിൽ ഫാറൂഖ് കോളജ് തപാൽ ഓഫിസിലേ‍ക്ക്. ജൂണ്‍ അഞ്ചിന് രാവിലെ 9.15 മുതൽ 10.30 വരെ – വീട്ടിൽനിന്ന് സ്വന്തം വാഹനത്തിൽ ഫാറൂഖ് കോളജ് തപാൽ ഓഫിസിലേ‍ക്ക്. ജൂണ്‍ ആറിന് രാവിലെ 9.15 മുതൽ 10.30 വരെ – വീട്ടിൽനിന്ന് സ്വന്തം വാഹനത്തിൽ ഫാറൂഖ് കോളജ് തപാൽ ഓഫിസിലേ‍ക്ക്. ജൂണ്‍ ഏഴിന് വീട്ടിൽനിന്ന് ഓട്ടോറിക്ഷയിൽ ഫറോക്ക് ചുങ്കം റെഡ്ക്രസന്റ് ആശുപത്രിയിലേക്ക്. രാവിലെ 8.15ന് കാഷ്വാലിറ്റിയിൽ. പിന്നീട്  ഉച്ചയ്ക്ക് 2.30 സ്വകാര്യമുറിയിൽ. ജൂണ്‍ എട്ടിന് രാവിലെ 8.06 – റെഡ് ക്രസന്റ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ്. രാത്രി 8.46 – ആസ്റ്റർ മിംസ് ആശുപത്രി അത്യാഹിതവിഭാഗത്തിൽ. ജൂണ്‍ 9ന് പുലര്‍ച്ചെ ഒരു മണി – ആസ്റ്റർമിംസ് വാർഡ്. ഉച്ചയ്ക്ക് 1.45 – യുഎസ്ജി, എംആർഐ, വൈകിട്ട് 4.30 – ഐസലേഷൻ വാർഡ്. ജൂണ്‍ പത്തിന് രാത്രി 11.30 – മെഡിക്കൽ കോളജ് ഐസൊലേഷൻ ഐസിയു.

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള യുവാവിൻ്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഫറോക്ക് കോളേജ് സ്വദേശിക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥീരികരിച്ചത്. രോഗം വ്യാപിച്ചിട്ടുണ്ടോയെന്ന് അറിയാൻ രാമനാട്ടുകര നഗരസഭ അഞ്ചാം വാർഡിൽ പനി സർവേ നടത്തും.

ENGLISH SUMMARY:

Nipah virus Kozhikode patient's route map has been released by the health department, detailing movements from May 30th onwards. All individuals identified as close contacts are currently in quarantine with no reported symptoms, and efforts are underway to contain any potential spread.