റെയിൽവേ മന്ത്രാലയത്തിന്റെ 2025-26 വർഷത്തെ ബഹുമതിയായ വിശിഷ്ടസേവാ മെഡലിന് മലയാളി ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ എം.പി. ലിപിൻ രാജ് അർഹനായി. നിലവിൽ റെയിൽവേ മന്ത്രാലയത്തിൽ മെമ്പർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരികയാണ് അദ്ദേഹം.
2012-ൽ സിവിൽ സർവീസ് നേടിയ ലിപിൻ രാജ്, ഇന്ത്യൻ റെയിൽവേയുടെ വിവിധ ഉന്നത പദവികളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. റെയിൽവേ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം വഹിച്ച പങ്കും മികവുമാണ് പരിഗണിച്ചാണ് മന്ത്രാലയം ഈ വർഷത്തെ പുരസ്കാരത്തിനായി ലിപിൻ രാജിനെ തിരഞ്ഞെടുത്തത്.
ഔദ്യോഗിക തിരക്കുകൾക്കിടയിലും സാഹിത്യരംഗത്തും സജീവ സാന്നിധ്യമാണ് ലിപിൻ രാജ്. അദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങളും പുസ്തകങ്ങളും വായനക്കാർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.