പ്രധാന പദവികളെല്ലാം ഇളക്കി പ്രതിഷ്ഠിച്ച് പൊലീസിന് പുതിയ മുഖം നൽകി യുഡിഎഫ് സർക്കാരിൻ്റെ ആദ്യ അഴിച്ചു പണി. പി. വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാകുമ്പോൾ ദിനേന്ദ്ര കശ്യപാണ് ഇൻ്റലിജൻസ് മേധാവി. എസ് ശ്രീജിത്ത് ജയിൽ മേധാവിയാകും. എപി ഷൗക്കത്തലിയെ കോഴിക്കോട് കമ്മീഷണറാക്കിയപ്പോൾ അരുൾ ബി കൃഷ്‌ണ തിരുവനന്തപുരം കമ്മീഷണറുമാവും.

പത്ത് വർഷക്കാലം നീണ്ട പിണറായി വിജയൻ്റെ പൊലീസിൽ നിന്ന് അടിമുടി മാറ്റം.യുഡിഎഫ് സർക്കാർ നടത്തിയ ആദ്യ  അഴിച്ചു പണിയുടെ ലക്ഷ്യം അതായിരുന്നു. പൊലീസ് മേധാവി കഴിഞ്ഞുള്ള ഏറ്റവും പ്രധാന പദവിയായ ക്രമസമാധാന ചുമതലയിലേക്ക് പി വിജയനെ കൊണ്ടു വന്നത് ഇതിൻ്റെ ഭാഗമാണ്. രണ്ടാം പിണറായി സർക്കാർ എം ആർ അജിത് കുമാറിൻ്റെ റിപോർടിൻ്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്ത ഉദോഗസ്ഥനായിരുന്നു വിജയൻ. ആ വീഴ്ചയിൽ നിന്നാണ് പിണറായി കാലത്ത് തന്നെ ഇൻ്റലിജൻസിലെക്കും ഭരണം മാറിയപ്പോൾ ക്രമസമാധാന ചുമതലയുടെയും തലപ്പത്തേകുള്ള വിജയൻ്റെ ശക്തമായ തിരിച്ചു വരവ്. 

സർക്കാരിന് ഏറ്റവും വിശ്വാസ്യത വേണ്ട മറ്റൊരു കസേരയായ ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ മേധാവിയാക്കിയത് 6 വർഷമായി കേന്ദ്ര ഡെപൂട്ടേഷനിലായിരുന്ന ദിനേ ന്ദ്ര കശ്യപിനെയാണ്. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയ H വെങ്കിടേഷ് ക്രൈംബ്രാഞ്ച് മേധാവിയാകും. എസ് ശ്രീജിത്തിനെ ജയിൽ വകുപ്പിന്റെ തലപ്പത്ത് നിയോഗിച്ചു. ജയിൽ മേധാവി സ്ഥാനത്തു നിന്നും മാറ്റിയ ബൽറാംകുമാർ ഉപാധ്യായ ബെറ്റാലിയൻ എഡിജിപി ആകും. പോലീസ് ആസ്ഥാനത്തെ എ ഡിജിപി പദവി ഒഴിച്ചിട്ടപ്പോൾ പകരം ഹർഷിത ആട്ടല്ലൂരിയെ പോലീസ് ആസ്ഥാനത്ത് ഐജിയായി നിയമിച്ചു. ആർ നിശാന്തിനി ഇൻറലിജൻസിലു ശ്യാം സുന്ദർ ക്രൈംബ്രാഞ്ചിലും ഐ ജി ആകും.

എറണാകുളം , തൃശ്ശൂർ, കണ്ണൂർ റെയിഞ്ച് ഡിവൈജിമാർക്കും മാറ്റമുണ്ട്. യതീഷ് ചന്ദ്ര എറണാകുളത്തും കെ കാർത്തിക് തൃശ്ശൂരും ടി നാരായണൻ കണ്ണൂരിലും റെയിഞ്ച് ഡി ഐ ജിയാകും. പിണറായി സർക്കാർ മാറ്റിനിർത്തിയിരുന്ന അരുൾ ബി  കൃഷ്ണയെ തിരുവനന്തപുരത്തും എ പി ഷൗക്കത്തലിയെ കോഴിക്കോടും കമ്മീഷണറാക്കി. ടി പി കേസ് അന്വേഷണത്തിന്റെ പേരിലാണ് ഷൗക്കത്തലിയെ ഒതുക്കിയിരുന്നത്. വിജയ് ഭരത് റെഡി കണ്ണൂർ കമ്മീഷണർ ആകുന്നതിനൊപ്പം മറ്റു 11 ജില്ലാ പൊലീസ് മേധാവിമാർക്കും മാറ്റമുണ്ട്.

മെറിൻ ജോസഫ് കോഴിക്കോട് റൂറലിലും പ്രശാന്തൻകാണി തിരുവനന്തപുരം റൂറലിലും സാബു മാത്യു കോട്ടയത്തുംഷാജി സുഗുണൻ കൊല്ലം റൂറലിലും ടി കെ വിഷ്ണു പ്രദീപ് ആലപ്പുഴയിലും ജില്ലാ പോലീസ് മേധാവിമാരാകും.എ. അബ്ദുൽ റഷീദ് പാലക്കാട് , എസ്. ദേവമനോഹർ വയനാട്, പി. നിതിൻ രാജ് കാസർഗോഡ്,മുഹമ്മദ് നദീമുദീൻ തൃശ്ശൂർ റൂറൽ, ഉമേഷ് ഗോയൽ കണ്ണൂർ റൂറൽ, എ നസീം ഇടുക്കി എന്നിവരാണ് പുതിയ മറ്റു ജില്ലാ പോലീസ് മേധാവിമാർ.

ENGLISH SUMMARY:

The UDF government has initiated a significant reshuffling of the Kerala Police, bringing about a fresh face to the department by reassigning key positions. This extensive reshuffle aims to make substantial changes in leadership and strategic roles within the police force.