ed-veena

സിഎംആര്‍എല്‍– എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി.വീണയ്ക്ക് വീണ്ടും സമന്‍സ് അയച്ച് ഇ.ഡി. ബുധനാഴ്ച ഹാജരാകണം എന്ന് ചൂണ്ടിക്കാട്ടിയാണ് സമന്‍സ് അയച്ചത്. കൊച്ചി ഓഫിസില്‍ ആണ് ഹാജരാകേണ്ടത്. 

 

ഇന്ന് ഹാജരാകാണമെന്ന് കാണിച്ച് നേരത്തെ ഇ.ഡി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കാട്ടി അവധി  ചോദിച്ച് വീണ ഇ.ഡിക്ക് കത്തയച്ചു. ഇ.ഡി കൊച്ചി യൂണിറ്റില്‍ നേരിട്ടു ഹാജരാകാനുള്ള സമന്‍സിന് മറുപടിയായാണ് ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ടി.വീണയുടെ അവധി അപേക്ഷ.  ഈ മെയില്‍ വഴിയാണ് അപേക്ഷ നല്‍കിയത് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന മുഴുവന്‍ രേഖകളും ചോദ്യങ്ങള്‍ക്കുള്ള മറുപടിയും അഭിഭാഷകര്‍ വഴി നല്‍കാമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

അനാരോഗ്യം ചൂണ്ടിക്കാട്ടിയുള്ള അവധി അപേക്ഷ വൈദ്യപരിശോധന രേഖകള്‍ സഹിതം സമര്‍പ്പിച്ചാല്‍ ഇ.ഡി പരിഗണിക്കാറുണ്ട്. പി.എം‌.എല്‍.എ നിയമ‌പ്രകാരം നല്‍കിയ സമന്‍സില്‍ പ്രതി നേരിട്ട് ഹാജരാകണം. ഒരു ദിവസത്തെ അവധി വീണയ്ക്ക് അനുവദിച്ചാലും മറ്റൊരു ദിവസം ഹാജരാകേണ്ടി വരും. അഭിഭാഷകര്‍ വഴി രേഖകള്‍ നല്‍കുന്നത് പരിഗണിച്ചേക്കില്ല. കേസില്‍ വീണയുടെ ചോദ്യം ചെയ്യലിന് പിന്നാലെ സി.എം ആര്‍.എല്‍ അധികൃതരിലേക്ക് കടക്കാനാണ് ഇ.ഡിയുടെ നീക്കം 

 

 

ENGLISH SUMMARY:

T Veena has received another ED summons in the CMRL-Exalogic financial transaction case, requiring her to appear for questioning on the 17th. She had previously requested an exemption due to health issues, but the ED typically requires personal appearance for PMLA cases.