Untitled design - 1

സെന്‍സര്‍ ബോര്‍ഡിനെ കബളിപ്പിച്ച് ‘മോളിവുഡ് ടൈംസ്’ സിനിമ.  തെറി മ്യൂട്ട് ചെയ്താണ് ചിത്രം  സെന്‍സര്‍ ചെയ്തത്. എന്നാല്‍ തെറിയോടെ സിനിമ പ്രദര്‍ശിശിപ്പിക്കുകയായിരുന്നു. ഗുരുതരമായ ഈ നിയമലംഘനത്തിന്മേൽ സെന്‍സര്‍ ബോര്‍ഡ് നടപടി തുടങ്ങി. തെളിവ് ശേഖരിച്ച ശേഷം നിര്‍മാതാവിന് നോട്ടീസ് നല്‍കും.   സിനിമാട്ടോഗ്രാഫ് ആക്ട് പ്രകാരം മൂന്ന് വർഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. FIRST ON MANORAMA NEWS. 

പരാതിയില്‍ നിര്‍മാതാവിനോട് വിഷയം തിരക്കുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബി. രാകേഷ് പറഞ്ഞു. വിഷയം ശ്രദ്ധയില്‍പെട്ടിട്ടില്ല. വിശദമായി പരിശോധിച്ച് വരികയാണ്. തങ്ങള്‍ക്ക് ഇതുവരെ ഇതുസംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടില്ലെന്നും ബി. രാകേഷ് മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

Mollywood Times is facing scrutiny for allegedly deceiving the censor board by muting explicit content during certification, only to display it uncensored during screenings. This violation of the Cinematograph Act could lead to severe penalties for the film's producers.